രാഹുലിന് ഛായാചിത്രം കൊടുക്കുന്നതിനെ ചൊല്ലി സംഘര്‍ഷം;3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധി ഛായചിത്രം കൊടുക്കുന്നതിനെ ചൊല്ലി തമ്മില്‍ തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നംപള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയെത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഛായാചിത്രം കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ തീരുമാനിച്ചിരുന്നു. വരപ്പിച്ച ചിത്രം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നതിനായി ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മൂന്ന് പേരെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍ ഇവരെ വേദിയിലേക്ക് കയറാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ തന്നെ ഒരുവിഭാഗം അനുവദിച്ചില്ല. ഇത് തര്‍ക്കത്തിലേക്ക് വഴി വെച്ചിരുന്നു.

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം
തര്‍ക്കം രൂക്ഷമായപ്പോള്‍ മുതിര്‍ന്ന നേതാക്കളും പൊലീസും ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ചൊവ്വാഴ്ച രാത്രി പാര്‍ട്ടി ഓഫീസില്‍ വിഷയത്തില്‍ അനുനയ ചര്‍ച്ചയും നടന്നു. എന്നാല്‍ ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കമ്പിവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റ ഒരു പ്രവര്‍ത്തകനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശ്രീമുഖിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications