യുട്യൂബ് വ്‌ളോഗര്‍ കൊച്ചിയില്‍ മരിച്ചനിലയില്‍; ദുരൂഹത, ഒപ്പം താമസിച്ച യുവാവിനെ തിരഞ്ഞ് പൊലീസ്
കൊച്ചി: പ്രശസ്ത യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 കാരിയായ കണ്ണൂര്‍ സ്വദേശി നേഹയെയാണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് തിരയുകയാണ്.

ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയായിരുന്ന നേഹ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ എത്തിയത്. മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ യുവാവ് നാട്ടില്‍ പോയതിന് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറി. ഇത് അറിഞ്ഞതോടെയാണ് യുവതി മരിച്ചതെന്ന് സംശയിക്കുന്നതായി ചില സുഹൃത്തുക്കള്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് വിവരം മറ്റുള്ളവരെ അറിയിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതേസമയം, ഒരു കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്ന് യുവാക്കളെ സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോള്‍ 15 ഗ്രാം എം ഡി എം എ കണ്ടെത്തി. യുവതി മരിച്ച ഫ്‌ളാറ്റില്‍ പരിശോധന നടത്തിയപ്പോള്‍ ലഹരി മരുന്ന് കണ്ടെത്തിയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരെ വിട്ടയച്ച പൊലീസ് ഒരാള്‍ക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്.

മറ്റുള്ളവര്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചതെന്ന് പൊലീസ് പറയുന്നു. ഫ്‌ളാറ്റില്‍ സ്ഥിരമായി ലഹരി വില്‍പ്പന നടന്നതായും അസമയത്ത് ആളുകള്‍ വന്ന് പോയതായും സമീപവാസികള്‍ പറയുന്നു.

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: ആറ് കേസിൽ പ്രതിയായ കുറ്റവാളിയെ കാപ്പ ചുമതി ജയിലിലടച്ചു
കൊച്ചി: കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ആറ് കേസിൽ പ്രതിയായ അങ്കമാലി കറുകുറ്റി ഏഴാറ്റുമുഖം വലിയോലിപറമ്പിൽ സതീഷ് (32)നെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റേഞ്ച് ബഹു. ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഐ.പി.എസ് ൻറെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ.പി.എസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കണ്ണൂർ ജില്ലയിലെ മയ്യിൽ, ഇടക്കാട്, ചൊക്ലി തൃശൂർ ജില്ലയിലെ ഒല്ലൂർ, മലപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയതിന് കേസുകളുണ്ട്. 2021 നവംബറിൽ മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ നിസാർ എന്നയാളേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഇതുവരെ 39 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 31 പേരെ നാടുകടത്തി. വരുംദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും.












Click it and Unblock the Notifications