കൊവിഡിനൊപ്പം ന്യുമോണിയയും: എം.വി ജയരാജനെ വിദഗ്ദ്ധസംഘം പരിശോധിച്ചു
കണ്ണൂർ: കൊവിഡ് ബാധിതനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം പരിശോധിച്ച് ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മെഡിക്കൽ സംഘമെത്തിയത്. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയയും ജയരാജനെ അലട്ടുന്നുണ്ട് ഈ സ്ഥിതി പരിഗണിച്ചാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘമെത്തിയത്.
ശ്വാസകോശവിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ എം അനന്തൻ, അനസ്‌തേഷ്യ വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ പിഎംഎ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ദ പരിശോധനയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഐസിയുവിൽ ചികിത്സയിലുള്ള ജയരാജനെ പരിശോധിച്ചശേഷം റിപ്പോർട്ട് സമർപ്പിച്ച മെഡിക്കൽ സംഘം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.

കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും പ്രൊഫ. ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ എസ്എം സരിൻ (ആർ.എം.ഒ), പ്രൊഫ. കെ സി രഞ്ജിത്ത് കുമാർ (എച്ച്ഒഡി ജനറൽ മെഡിസിൻ), പ്രൊഫ. എസ് എം അഷ്‌റഫ് (എച്ച്.ഒ.ഡി - കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ- കോവിഡ് ചികിത്സാവിഭാഗം) എന്നിവർ അംഗങ്ങളുമായ പ്രത്യേക ബോർഡ് നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നത്.നേരത്തെ മന്ത്രി ഇപി ജയരാജനെയും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സമ്പുർണ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു.കേരളത്തിൽ കൊ വിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്തതാണ് സമ്പർക്കത്തിലുടെ രോഗബാധ വർധിക്കാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications