കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനൊപ്പം ന്യുമോണിയയും: എം.വി ജയരാജനെ വിദഗ്ദ്ധസംഘം പരിശോധിച്ചു

Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് ബാധിതനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പ്രത്യേക സംഘം പരിശോധിച്ച് ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ദിവസം മെഡിക്കൽ സംഘമെത്തിയത്. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയയും ജയരാജനെ അലട്ടുന്നുണ്ട് ഈ സ്ഥിതി പരിഗണിച്ചാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘമെത്തിയത്.

സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയത് അപകടരമായ ധാരണ: തില്ലങ്കേരിയിലെ ഫലം ഉദാഹരണമെന്ന് മുല്ലപ്പള്ളിസിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയത് അപകടരമായ ധാരണ: തില്ലങ്കേരിയിലെ ഫലം ഉദാഹരണമെന്ന് മുല്ലപ്പള്ളി

ശ്വാസകോശവിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ എം അനന്തൻ, അനസ്‌തേഷ്യ വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ പിഎംഎ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ദ പരിശോധനയ്ക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ഐസിയുവിൽ ചികിത്സയിലുള്ള ജയരാജനെ പരിശോധിച്ചശേഷം റിപ്പോർട്ട് സമർപ്പിച്ച മെഡിക്കൽ സംഘം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.

3-mv-jayarajan1-

കൊവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ് ചെയർമാനും മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ് കൺവീനറും പ്രൊഫ. ഡി കെ മനോജ് (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച്.ഒ.ഡി ശ്വാസകോശ വിഭാഗം), ഡോ എസ്എം സരിൻ (ആർ.എം.ഒ), പ്രൊഫ. കെ സി രഞ്ജിത്ത് കുമാർ (എച്ച്ഒഡി ജനറൽ മെഡിസിൻ), പ്രൊഫ. എസ് എം അഷ്‌റഫ് (എച്ച്.ഒ.ഡി - കാർഡിയോളജി വിഭാഗം), ഡോ വി കെ പ്രമോദ് (നോഡൽ ഓഫീസർ- കോവിഡ് ചികിത്സാവിഭാഗം) എന്നിവർ അംഗങ്ങളുമായ പ്രത്യേക ബോർഡ് നേതൃത്വത്തിലാണ് ചികിത്സ നടത്തുന്നത്.നേരത്തെ മന്ത്രി ഇപി ജയരാജനെയും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാമത് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സമ്പുർണ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു.കേരളത്തിൽ കൊ വിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്തതാണ് സമ്പർക്കത്തിലുടെ രോഗബാധ വർധിക്കാൻ കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

English summary
Expert's team visits MV Jayarajan after infected with Pneumonia with Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X