ഫേസ്ബുക്കില്‍ പുതിയ ചാറ്റിംഗ്; അറിഞ്ഞിരിക്കാന്‍ 10 കാര്യങ്ങള്‍

ആന്‍ഡ്രോയിഡ് ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, ഇനി അധികകാലം ഈ ആപ്പ് വെച്ച് ചാറ്റ് ചെയ്യാന്‍ പറ്റില്ല. ചാറ്റിംഗിന് മാത്രമായി 12 എം ബിയുള്ള മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യണം.

ഫേസ്ബുക്ക് ചാറ്റ് കൊണ്ട് തന്നെ രക്ഷയില്ല, ഇനി മെസഞ്ചര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണോ എന്ന് ചിന്തിച്ചിട്ടൊന്നും കാര്യമില്ല. ഒന്നുകില്‍ മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, അല്ലെങ്കില്‍ ചാറ്റിംഗിനോട് ബൈ പറയുക.

ഫേസ്ബുക്ക് സുഹൃത്തുക്കളോട് ചാറ്റ് ചെയ്ത് പണികിട്ടിയ ആളുകളുടെ വാര്‍ത്തകള്‍ ഇഷ്ടം പോലെ ചുറ്റുമുണ്ട്. അപരിചിതരെ ഒഴിവാക്കിയും സുരക്ഷാ ക്രമീകരണങ്ങള്‍ ശ്രദ്ധിച്ചും വേണം ഫേസ്ബുക്ക് മെസഞ്ചര്‍ കൈകാര്യം ചെയ്യാന്‍. ഫേസ്ബുക്ക് മെസഞ്ചറിനെക്കുറിച്ച്.

ലൊക്കേഷന്‍ വേണോ

ലൊക്കേഷന്‍ വേണോ

മെസഞ്ചറില്‍ നിങ്ങളുടെ ലൊക്കേഷന്‍ സ്വയമേ ഓണ്‍ ആയി കാണിക്കും. മെസേജ് വായിക്കുന്ന ആളിനും ഇത് കാണാന്‍ പററും. ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍ അത് ഓഫ് ചെയ്തിടുകയേ വേണ്ടൂ. ടെക്സ്റ്റ് മെസേജ് ബോക്‌സിനടുത്തായി ലൊക്കേഷന്‍ ഓഫ് ചെയ്യാന്‍ സൗകര്യമുണ്ട്.

നോ നോട്ടിഫിക്കേഷന്‍

നോ നോട്ടിഫിക്കേഷന്‍

മെസേജ് വരുമ്പോള്‍ നോട്ടിഫിക്കേഷന്‍ ഒരു ശല്യമായി ചിലര്‍ക്കെങ്കിലും തോന്നാം. ഫോണ്‍ കോളോ എസ് എം എസോ പോലെയല്ല ഫേസ്ബുക്ക്, ഇഷ്ടം പോലെ ചാറ്റിംഗ് നടക്കും. നോട്ടിഫിക്കേഷന്റെ ശബ്ദം, റിംഗ് ടോണ്‍ തുടങ്ങിയവ ക്രമീകരിക്കാന്‍ സാധിക്കും.

 നേരിട്ട് വിളിക്കാം

നേരിട്ട് വിളിക്കാം

ഇന്റര്‍നെറ്റിന്റെ സ്പീഡ് അനുസരിച്ച് ഫ്രീയായി ഫോണ്‍കോള്‍ വിളിക്കാനുള്ള സൗകര്യവും മെസഞ്ചറിലുണ്ട്. വിളിക്കേണ്ട സുഹൃത്തിന് നേരെ ഫോണ്‍ ഐക്കണില്‍ അമര്‍ത്തിയാണ് കോള്‍ വിളിക്കുന്നത്.

കളറാണ് സംഭവം

കളറാണ് സംഭവം

നിങ്ങളുടെ സുഹൃത്ത് ഓണ്‍ലൈനില്‍ ആക്ടീവായി ഉണ്ടെങ്കില്‍ നീലനിറം, അല്ലെങ്കില്‍ ചാരനിറം എന്നിങ്ങനെയായിരിക്കും കാണിക്കുക. ഹെഡ്‌ഫോണ്‍ ഉപയോഗിച്ചും സെറ്റിംഗ്‌സ് മാറ്റി മെസഞ്ചറിലൂടെ വിളിക്കാം.

 കോണ്ടാക്ട്‌സ് ഇംപോര്‍ട്ടിംഗ്

കോണ്ടാക്ട്‌സ് ഇംപോര്‍ട്ടിംഗ്

കോണ്ടാക്ടുകള്‍ സിങ്ക് ചെയ്യാനും ഇംപോര്‍ട്ട് ചെയ്യാനും മെസഞ്ചറില്‍ സൗകര്യമുണ്ട്. മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഈ സെറ്റിംഗ്‌സ് ചോദിക്കും. ഈ കോണ്ടാക്ടുകള്‍ ഫേസ്ബുക്കിന്റെ സെര്‍വറുകളിലാണ് സൂക്ഷിക്കപ്പെടുക.

അപകടമുണ്ട്

അപകടമുണ്ട്

നമ്മള്‍ ഓണ്‍ലൈനിലുള്ളപ്പോള്‍ കാണുന്നതിനും നമ്മളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടാനും ഈ ഇംപോര്‍ട്ടിംഗ് കാരണമാകും. മെസേജ് ആപ്പില്‍ പോയി സിങ്ക് ചെയ്ത കോണ്ടാക്ട് ഡിലീറ്റ് ചെയ്താല്‍ ഈ പ്രശ്‌നം തീരാവുന്നതേയുള്ളൂ.

വേണ്ടെങ്കില്‍ മ്യൂട്ട് ചെയ്‌തേക്കുക

വേണ്ടെങ്കില്‍ മ്യൂട്ട് ചെയ്‌തേക്കുക

നോട്ടിഫിക്കേഷന്‍ തീരെ വേണ്ട എന്നാണെങ്കില്‍ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ചാറ്റിംഗ് ടാബിലെത്തിയാണ് ഈ സെറ്റിംഗ്‌സ് നടത്തേണ്ടത്

മ്യൂട്ടാം മൂന്ന് വിധത്തില്‍

മ്യൂട്ടാം മൂന്ന് വിധത്തില്‍

മ്യൂട്ട് ഒഴിവാക്കുന്നത് വരെ, നിശ്ചിത സമയത്തേക്ക് ഉദാഹരണത്തിന് എട്ട് മണി, ഒരു മണിക്കൂര്‍ നേരത്തേക്ക് എന്നിങ്ങനെയൊക്കെ നോട്ടിഫിക്കേഷന്‍ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്.

ഫോട്ടോ ഷെയറിംഗ്, സേവിംഗ്

ഫോട്ടോ ഷെയറിംഗ്, സേവിംഗ്

ഫേസ്ബുക്കില്‍ മെസഞ്ചറില്‍ ഫോട്ടോ ഷെയര്‍ ചെയ്യാനും സേവ് ചെയ്യാനും പറ്റും, ചിത്രത്തില്‍ ക്ലിക് ചെയ്ത് പിടിച്ചാല്‍ സേവ് ഓപ്ഷന്‍ വരും.

വീഡിയോ ലിമിറ്റഡ്

വീഡിയോ ലിമിറ്റഡ്

പതിനഞ്ച് സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമേ മെസഞ്ചറിലൂടെ അയക്കാന്‍ പറ്റൂ എന്നൊരു പരിമിതിയുണ്ട്. ഇതിനായി മെസഞ്ചറില്‍ തന്നെ ക്യാമറ ബട്ടണുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+