'ഫഹദ് വിത്ത് നസ്രിയ' എഫ്ബി പേജ് ഹിറ്റാകുന്നു
മലയാളത്തിന്റെ ന്യൂ ജനറേഷന്‍ താരം ഫഹദ് ഫാസിലിന്റെയും പുതുനായിക നസ്രിയ നസീമിന്റെയും ആരാധകര്‍ക്ക് ഞെട്ടലും നിരാശയും സന്തോഷവുമെല്ലാം ഒന്നിച്ചുണ്ടായ ദിവസമായിരുന്നു ജനുവരി 20 തിങ്കളാഴ്ച. മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ സ്വന്തമായൊരിടം നേടിയെടുത്ത് മികച്ച നടനെന്ന് പേരെടുത്ത ഫഹദിന് കേരളമൊട്ടുക്കും ആരാധകരുണ്ട്. ഫഹദിന് വേണ്ടി മരിയ്ക്കാന്‍ വരെ തയ്യാറാണെന്ന് പറയുന്ന ആരാധികമാരുണ്ട്. കഷണ്ടി വെളിച്ചത്തുകാണിയ്ക്കാനും നെഗറ്റീവ് ടച്ചുള്ള റോളുകള്‍ ചെയ്യാനും ഫഹദ് കാണിയ്ക്കുന്ന ചങ്കൂറ്റത്തെ ആരാധിക്കുന്ന ആരാധകന്മാരുണ്ട്. നസ്രിയയുടെയും കാര്യം മറിച്ചല്ല ബാലതാരമെന്ന നിലയില്‍ നിന്നും പെട്ടെന്ന് നായികനടിയായി വളര്‍ന്ന നസ്രിയയ്ക്കുമുണ്ട് ആരാധകരേറെ.
ഇവര്‍ രണ്ടുപേരും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത തെല്ലൊരു ഞെട്ടലോടെയും അമ്പരപ്പോടെയുമാണ് ആരാധകര്‍ കേട്ടത്. ഞെട്ടലും നിരാശയുമെല്ലാം പതിയെ മാറുകയും നമ്മുടെ ഫഹദും നസ്രിയയുമല്ലേ കല്യാണം കഴിച്ച് സുഖമായിക്കഴിയട്ടേ എന്ന ചിന്തയിലേയ്ക്ക് അവര്‍ എത്തുകയും ചെയ്തു. വിവാഹവാര്‍ത്തയോടെ രണ്ടുപേരോടുമുള്ള ആരാധത മൂത്ത ചിലരെല്ലാംകൂടി ചേര്‍ന്ന് ഫേസ്ബുക്കില്‍ ഇക്കാര്യം ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഫഹദ് വിത്ത് നസ്രിയ എന്നൊരു ഫേസ്ബുക്ക് പേജുമുണ്ടാക്കി.

ആരുടെ തലയില്‍ ഉദിച്ച ആശയമാണെങ്കിലും ഫഹദ് വിത്ത് നസ്രിയ എന്ന ഫേസ്ബുക്ക് പേജ് മണിക്കൂറുകള്‍കൊണ്ട് ഹിറ്റായിമാറി. ആറു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പേജിന്റെ ലൈക്കുകള്‍ പതിനായിരത്തിനടുത്തെത്തിയിരുന്നു. ഇപ്പോഴീ പേജിന് 16,201 ലൈക്കുകളാണ് ഉള്ളത്. നസ്രിയ-ഫഹദ് വിവാഹവാര്‍ത്തയും രണ്ടുപേരുടെയും ഫോട്ടോകളും പേജിലുണ്ട്. രണ്ടുപേരും ചേര്‍ന്നുനില്‍ക്കുന്ന ചിത്രംകൂടി പോസ്റ്റ് ചെയ്തതോടെ പേജിന് ആരാധകരേറി.












Click it and Unblock the Notifications