Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയം തുടരുന്നതില്‍ ഫഹദിന് എതിര്‍പ്പില്ല: നസ്രിയ

യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയുണ്ടാക്കിയ സന്തോഷത്തില്‍ നിന്നും അമ്പരപ്പില്‍ നിന്നും ചലച്ചിത്രലോകവും പ്രേക്ഷകരും മാറിയിട്ടില്ല. ഏവരും ഫദിനും നസ്രിയയ്ക്കും ഓണ്‍ലൈനായും നേരിട്ടുമെല്ലാം ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിലരെല്ലാം നസ്രിയ തീരെ ചെറുതല്ലേ, ഫഹദിന് നസ്രിയയേക്കാള്‍ പത്തുവയസിലേറെ കൂടുതലില്ലേ എന്നിത്യാദിയുള്ള ചോദ്യങ്ങളും ചോദിയ്ക്കുന്നുണ്ട്.

ഇതിനിടെ നസ്രിയയുടെ ആരാധകരില്‍ പലരും ചോദിയ്ക്കുന്ന ചോദ്യം, പതിവുപോലെ വിവാഹംകഴിയുന്നതോടെ നസ്രിയയും വെള്ളിത്തിരിയില്‍ നിന്നും മറയുമോയെന്നാണ്. ഫഹദ് നസ്രിയയെ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്ന് ഫാസില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഈ ചോദ്യവും ഉയര്‍ന്നിട്ടുണ്ട്, ചോദ്യമുയരുക മാത്രമല്ല ഫേസ്ബുക്കിലും മറ്റും ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുകയും തമാശകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. നസ്രിയ അഭിനയം നിര്‍ത്തുകയാണെങ്കില്‍ ഫഹദും അഭിനയം നിര്‍ത്തണമെന്നാണ് നസ്രിയയുടെ ആരാധകരില്‍ പലരും പറയുന്നത്.

എന്തായാലും ആരാധകരുടെ സംശയത്തിനുള്ള മറുപടിയുമായി നസ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞും താന്‍ അഭിനയിക്കുന്നതില്‍ ഫഹദിന് എതിര്‍പ്പില്ലെന്നാണ് നസ്രിയ പറയുന്നത്.

വിവാഹശേഷമുള്ള കരിയറിനെക്കുറിച്ച് എന്നോട് തന്നെ തീരുമാനമെടുക്കാനാണ് അദ്ദേഹം പഞ്ഞിട്ടുള്ളത്. ഞാന്‍ തുടര്‍ന്ന് അഭിനയിയ്ക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നമൊന്നുമില്ല. പക്ഷേ വിവാഹശേഷം കരിയര്‍ എന്തായിരിക്കണമെന്ന കാര്യത്തെക്കുറിച്ച് ഞാന്‍ കാര്യമായി ചന്തിച്ചിട്ടില്ലെന്നതാണ് സത്യം. ഇപ്പോള്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം ഞാന്‍ പൂര്‍ത്തിയാക്കും. ബാക്കി കാര്യങ്ങള്‍ പിന്നീട് നന്നായി ആലോചിച്ച് തീരുമാനിയ്ക്കും- നസ്രിയ പറയുന്നു.

വിവാഹശേഷം കരിയര്‍ എത്തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നകാര്യം ഫഹദും നസ്രിയയും തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് ഫാസില്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ വിവാഹവാര്‍ത്തശരിവച്ചുകൊണ്ട് നസ്രിയ തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. 'ഡിസൈഡഡ് ടു ഹേവ് എ ലൈഫ് ടൈം റൊമാന്‍സ് വിത്ത് ഫഹദ് ഫാസില്‍, യു ആര്‍ മൈ ഹീറോ മാന്‍, താങ്ക് യൂ.....'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+