Get Updates
Get notified of breaking news, exclusive insights, and must-see stories!

കര കടലായി മാറിയതിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് രക്ഷാപ്രവര്‍ത്തകന്‍ ജെയ്‌സണ്‍

കൊല്ലം: കടല്‍ കണ്ടിട്ടുണ്ടെങ്കിലും വഴികളെല്ലാം കടലുപോലെയാകുന്നത് ആദ്യമാണെന്ന് ഓര്‍ത്തെടുക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് തിരുവല്ലയ്ക്കടുത്തെ കടപ്രയിലെത്തിയ ജെയ്സണ്‍. മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി വാടിയില്‍ നടത്തിയ ചടങ്ങിലാണ് തീര്‍ത്തും ദുഷ്‌കരമായ സാഹചര്യത്തില്‍ ആയിരങ്ങളെ രക്ഷിക്കാനായ നിമിഷങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചത്.

ഒരു കുടുംബത്തെ രക്ഷിച്ച് ക്യാമ്പിലെത്തിച്ചതും പിന്നീട് അവരുടെ തന്നെ ആവശ്യപ്രകാരം വീട്ടില്‍ തിരികെയെത്തി മറ്റു ഏഴുപേരെക്കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതും ജെയ്സണ്‍ വിവരിച്ചു. ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളുമായി വെള്ളക്കെട്ടില്‍ അകപ്പെട്ടവരുമൊക്കെ തങ്ങളുടെ കൈകളില്‍ സുരക്ഷിതരായിരുന്നു. ഒറ്റക്കെട്ടായി ജീവിക്കണം എന്ന സന്ദേശം കൂടിയാണ് ഈ ദുരന്തം ഓര്‍മിപ്പിക്കുന്നതെന്നും ഈ മത്സ്യത്തൊഴിലാളി പറഞ്ഞു.

Fishermen

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ആയിരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന മത്സ്യത്തൊഴിലാളികളെ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനും മത്സ്യഫെഡും ചേര്‍ന്നാണ് ആദരിച്ചത്. വാടി കടപ്പുറത്ത് നടന്ന ചടങ്ങ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

തൊഴിലും വരുമാനവും എല്ലാം ഉപേക്ഷിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ കാണിച്ച മാതൃക രാജ്യത്തിനാകെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. അവരുടെ ജീവനോപാധിയായ വള്ളങ്ങളെല്ലാം സര്‍ക്കാര്‍ അറ്റകുറ്റപ്പണി തീര്‍ത്തു നല്‍കും. പൂര്‍ണമായും നശിച്ചവയ്ക്ക് പകരം നല്‍കുന്നത് ആലോചിക്കുന്നുണ്ട്. കേടായ എഞ്ചിനുകളും നന്നാക്കി നല്‍കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടര കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്.

ജില്ലാഭരണകൂടത്തോടൊപ്പം രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട പൊലിസും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളേയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രശംസാപത്രം മന്ത്രി സമ്മാനിച്ചു. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാജ്യത്തിനാകെ മാതൃകയാണെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. കോര്‍പറേഷന്റെ പ്രശംസാപത്രം, പുതുവസ്ത്രം എന്നിവയുടെ വിതരണം നടത്തുകയായിരുന്നു അദ്ദേഹം. കരയും കടലും മാത്രമല്ല മലയോരവും മത്സ്യത്തൊഴിലാളികളുടെ കയ്യില്‍ സുരക്ഷിതമാണ് എന്നതിന്റെ തെളിവാണ് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം. മലയോരമേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+