• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതാ എത്തി എയര്‍ ടെല്ലിന്റെ സൗജന്യ കോള്‍ സേവനം... എയര്‍ടെല്‍ വൈ-ഫൈ കോളിങ്‌

ടെലികോം ടെക്നോളജി മേഖല കഴിഞ്ഞ പതിറ്റാണ്ടിൽ കൈവരിച്ച ഏറ്റവും വലിയ നേട്ടം 4ജി ആയിരുന്നു. അനുദിനം വളരുകയും വികസിക്കുകയും ചെയ്യുന്ന ആശയവിനിമയ സാങ്കേതികവിദ്യകൾ ഇന്ത്യയിലെ ടെലികോം രംഗത്തും പ്രതിഫലിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ 4ജിയും കോളുകളും ലഭ്യമാകുന്ന തരത്തിൽ നമ്മുടെ ടെലികോം രംഗം മാറിമറിഞ്ഞിരിക്കുകയാണ്. പക്ഷേ ഈ സാങ്കേതിക കുതിച്ചുചാട്ടം ഇവിടെയൊന്നും അവസാനിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഇപ്പോൾ എയർടെൽ.

ഇൻഡോർ കണക്റ്റിവിറ്റി പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി കഴിഞ്ഞ ഡിസംബറിൽ എയർടെൽ ടെലികോം രംഗത്തെ ഞെട്ടിച്ചു. ലഭ്യമായ വൈ-ഫൈ നെറ്റ്‌വർക്കിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് കോളുകൾ ചെയ്യാൻ സാധിക്കുന്ന ഒരു സംവിധാനമാണ് എയർടെൽ കൊണ്ടുവന്നത്. എയർടെൽ വൈഫൈ കോളിങ് സേവനം ലഭിക്കാനായി നിങ്ങൾക്ക് വേണ്ടത് 4 ജി എനേബിൾഡ് സ്മാർട്ട്‌ഫോണും വൈഫൈ കണക്ഷനുമാണ്.

എന്താണ് എയർടെൽ വൈ-ഫൈ കോളിംഗ് ?

സാധാരണ നെറ്റ്‌വർക്കിന് പകരം വയർലെസ് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സംവിധാനമാണ് എയർടെൽ വൈഫൈ കോളിങ്. ഉപയോക്താവിന് മികച്ചൊരു വൈ-ഫൈ നെറ്റ്‌വർക്ക് ഉണ്ടെങ്കിൽ മൊബൈൽ നെറ്റ്‌വർക്ക് കുറഞ്ഞ അവസ്ഥയിൽ പോലും കോളുകൾ വിളിക്കാൻ സാധിക്കും.

ഈ സേവനം നൽകുന്ന രാജ്യത്തെ ആദ്യത്തെ ടെലികോം ഓപ്പറേറ്ററെന്ന റെക്കോഡ് നേടുന്നതിനൊപ്പം എയർടെൽ വെറും രണ്ട് മാസത്തിനുള്ളിൽ 3 ദശലക്ഷം യൂസർബേസ് ഉള്ള വൈഫൈ കോളിങ് സേവനദാതാവായി മാറി. വൈഫൈ കോളിങ് സേവനത്തിന്റെ കാര്യത്തിൽ എയർടെൽ മറ്റ് കമ്പനികളെക്കാൾ വളരെ മുകളിലാണ്. ഈ വർഷം അവസാനത്തോടെ പുതിയ എയർടെൽ വൈഫൈ കോളിങ് ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷം വരെ ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എയർടെൽ വൈഫൈ കോളിങ്ങിലൂടെ ടെലിക്കോം രംഗം വൻ മാറ്റത്തിലേക്ക്

കോളുകൾക്കിടയിൽ മോശം നെറ്റ്വർക്ക് കാരണം അവ കട്ട് ആയി പോകുന്ന അവസരങ്ങളെ ഇല്ലാതാക്കാൻ പുതിയ സാങ്കേതികവിദ്യയിൽ വളരെയധികം കാര്യങ്ങളുണ്ട്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ സാധാരണ സെല്ലുലാർ നെറ്റ്‌വർക്കുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനുള്ള മികച്ച സംവിധാനമായി എയർടെൽ വൈ-ഫൈ കോളിംഗ് മാറി. ഏറ്റവും ശ്രദ്ധേയമായ കാര്യം എയർടെൽ ഈ പുതിയ സേവനം സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നാണ്. ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ മൊബൈൽ പ്ലാനുകളിൽ നിന്ന് കൊണ്ട് തന്നെ വൈഫൈ സേവനം ഉപയോഗിക്കുന്നത് തുടരാം. എച്ച്ഡി അല്ലെങ്കിൽ വോൾട്ട് വോയ്‌സ് സൗകര്യങ്ങളില്ലാത്ത വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും എച്ച്ഡി കോളുകൾ വിളിക്കാനുള്ള സംവിധാനമാണ് എയർടെൽ വൈ-ഫൈ കോളിംഗിന്റെ മറ്റൊരു ഗുണം. അതുകൊണ്ട് തന്നെ എവിടെ പോയാലും ഒരു സ്മാർട്ട്‌ഫോണും എയർടെൽ സിമ്മും കരുതുന്നത് നല്ലതാണ്.

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഈ സേവനം ലഭ്യമാണോ

ആപ്പിൾ ഐഫോണുകൾ മുതൽ സാംസങ്ങിന്റെ വിവിധ മോഡലുകൾ വരെയുള്ള നിരവധി സ്മാർട്ട്‌ഫോണുകളിൽ എയർടെൽ വൈ-ഫൈ കോളിംഗ് ലഭ്യമാണ്. മുൻ‌നിര സ്മാർട്ട്‌ഫോണുകൾ‌ക്ക് പുറമേ, മിതമായ നിരക്കിലുള്ള സ്മാർട്ട്‌ഫോണുകളിലും സേവനം ലഭ്യമാകും. നിങ്ങൾക്ക് വൺപ്ലസ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ ജിയോ പോലും നൽകാത്ത വൈഫൈ കോളിങ് എയർടെല്ലിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.

എയർടെൽ വൈഫൈ കോളിങ് ലഭ്യമാകുന്ന ഹാൻഡ്‌സെറ്റുകളുടെ മുഴുവൻ ലിസ്റ്റും പരിശോധിക്കുന്നതിനായി https://www.airtel.in/wifi-calling സന്ദർശിക്കുക. വൈ-ഫൈ കോളിംഗും ഏതൊക്കെ ഹാൻഡ്‌സെറ്റുകളിൽ അവ ലഭ്യമാണെന്നും ലിങ്കിൽ നേരിട്ട് പ്രവേശിച്ച് ഉപയോക്താക്കൾക്ക് ബോധ്യപ്പെടാം.

എയർടെൽ വൈ-ഫൈ കോളിംഗ് ഉപയോഗിക്കുന്നതെങ്ങനെ

ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും (ജമ്മു കശ്മീർ ഒഴികെ) എയർടെൽ പുതിയ സേവനം പുറത്തിറക്കിയിട്ടുണ്ട്. എല്ലാ ബ്രോഡ്‌ബാൻഡ് ദാതാക്കൾക്കും എയർടെൽ വൈ-ഫൈ കോളിംഗ് ലഭ്യമാണ്. അതായത് നിങ്ങൾ ഒരു എയർടെൽ ഉപയോക്താവായിരിക്കുന്നിടത്തോളം കാലം ഏത് വൈ-ഫൈ കണക്ഷനിലും നിങ്ങൾക്ക് സേവനം ആസ്വദിക്കാനാകും.

നിങ്ങളുടെ ഫോൺ എയർടെൽ വൈ-ഫൈ കോളിംഗിന് അനുയോജ്യമാണെങ്കിൽ ഒരു ബ്രോഡ്‌ബാൻഡ് കണക്ഷനിലേക്ക് കണക്റ്റുചെയ്‌ത് നിങ്ങളുടെ എയർടെൽ സിമ്മിലെ VoLTE സേവനം ഓണാക്കുക. അത് ചെയ്യുന്നതിന്, നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സ്> നെറ്റ്‌വർക്ക്സ്> എയർടെൽ സിം> VoLTE എന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. ഇനി വൈഫൈ കോളിങ് ഓൺ ചെയ്യുന്നതിന് സെറ്റിങ്സ്> നെറ്റ്‌വർക്ക് സെറ്റിങ്സ്> എയർടെൽ സിം> യൂസ് വൈഫൈ ഫോർ കോളിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത് വളരെ ലളിതമാണ്.

ഏയർടെൽ അവതരിപ്പിച്ച വൈ-ഫൈ കോളിംഗ് സേവനം ഉപയോക്താക്കൾക്ക് വളരെ മികച്ച എക്സ്പീരിയൻസ് നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇനി ഏത് തരം നെറ്റ്വർക്ക് അവസ്ഥയിലും തടസ്സമില്ലാതെ കോളുകൾ ചെയ്യാൻ എയർടെൽ വൈഫൈ കോളിങ് സേവനം ഉപയോഗിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X