കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും തണുപ്പില്‍ ശ്രീനഗര്‍... 11 വര്‍ഷത്തിനിടയില്‍ ആദ്യമായി താപനില മൈനസ് 6.8 ഡിഗ്രി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ശ്രീനഗറില്‍ കൊടും തണുപ്പ്. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താപനില ഇത്രയും താഴ്ന്നത്.മൈനസ് 6.8 ഡിഗ്രിയാണ് താപനില. ഇതോടെ ദാല്‍ തടാകത്തിലും ജല വിതരണ പൈപ്പുകളിലും ഭാഗികമായി വെള്ളം ഉറഞ്ഞു കട്ടിയായി.

<strong>രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്</strong>രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്

1934ല്‍ ഡിസംബറില്‍ രേഖപ്പെടുത്തിയ മൈനസ് 12.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഏറ്റവുംകുറഞ്ഞ താപനില. ഇത് മറികടന്നാണ് ശ്രീനഗറില്‍ 6.8 ഡിഗ്രി താപനില രേഖപ്പെടുത്തിയത്. 11 വര്‍ഷത്തിനിടയില്‍ ഇതാണ് ഏറ്റവും കുറവ് താപനിലയായി കണക്കാക്കുന്നത്.2007ല്‍ സമാനമായി 7.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

Jammu and Kashmir

ദാല്‍ തടാക്തതിലെ അടക്കം ജലസ്രോതസുകള്‍ ഉറഞ്ഞ് കട്ടിയായതോടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. ദക്ഷിണ കാശ്മീരില്‍ മൈനസ് 5 ഡിഗ്രിയും കോകേരാങ് ടൗണില്‍ മൈനസ് 3.9 ആണ് രേഖപ്പെടുത്തിയ താപനില. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ പഹല്‍ഗാമില്‍ 7.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.കാശ്മീരിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഗുല്‍ഡമാര്‍ഗില്‍ 6.8 ആണ് രേഖപ്പെടുത്തിയത്.

കാശ്മീരില്‍ നിലവില്‍ ചില്ലയ് കലാന്‍ ആണ്.40 ദിവസം നീണ്ടു നില്‍ക്കുന്ന സൈത്യകാല പ്രതിഭാസം.ഈ കാലയളവില്‍ കനത്ത മഞ്ഞുവീഴ്ച്ചയും താപനിലയില്‍ വലിയ വ്യത്യാസങ്ങളും ഉണ്ടാകും.ജനുവരി 31ന് ചില്ലയ് കലാന്‍ അവസാനിക്കും. തുടര്‍ന്ന് 20 ദിവസം നീണ്ടു നില്‍ക്കുന്ന ചില്ലയ് കുര്‍ദ് ആരംഭിക്കും. അത് കഴിഞ്ഞാല്‍ 10 ദിവസം ചില്ലയ് ബച്ച.ശൈത്യകാലത്തെ വരണ്ട കാലാവസ്ഥ് ചുമ,ജലദോഷം,ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ എന്നിവ ഉണ്ടാക്കും

English summary
For past 11 years Srinagar records lowest temperature level. That is minus 6.8 degree Celsius
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X