Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിൽ കാട് വളരുന്നു; നടപ്പാക്കിയെടുക്കാതെ സർക്കാർ

മട്ടന്നൂര്‍: മൂര്‍ഖന്‍ പറമ്പില്‍ കണ്ണൂര്‍ രാജ്യാന്തരവിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് കാടു വളര്‍ന്നിട്ടും സര്‍ക്കാര്‍ നടപടികള്‍ ചുവപ്പുനാടയില്‍. കീഴലൂര്‍ പഞ്ചായത്തില്‍ 12, 13 വാര്‍ഡ് കാനാട് കോളിപാലം നല്ലാണി ദേശക്കാരുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് വര്‍ഷം ഏഴായി എന്നാല്‍ സ്ഥലം നഷ്‌ടപെടുന്നവര്‍, കുടി ഒഴിപ്പിക്കപ്പെടുന്നവരാകെ വര്‍ഷങ്ങളായി ആധിയിലാണ്. ഇവർക്ക് പണം നല്‍കാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ഇക്കഴിഞ്ഞ ബഡ്ജറ്റിലും ഈ വിഷയം ഗൗനിച്ചില്ല. നാടിന്റെ നീറുന്ന അവസ്ഥ സംബന്ധിച്ച് സ്ഥലം എംഎല്‍എ കൂടിയായ ശൈലജ ടീച്ചര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഭൂവുടമകള്‍ പറയുന്നത്.

കൃഷിയും മറ്റുമായി ഉപജീവനം കഴിച്ച ഇ ഭൂമി വിട്ടവരാണ് വികസനത്തിന്റെ ബലിയാടുകളായി മാറിയത്. കാട് പിടിച്ച് ശ്മശാനതുല്ല്യമായ പ്രദേശത്ത് ഇഴജന്തുക്കളും തെരുവുനായ്ക്കളും തമ്പടിച്ചിരിക്കുകയാണ്. കാട്ടുപന്നിയുടെ ശല്യവും ഈ പ്രദേശത്ത് കൂടുതലാണ്. പന്നികള്‍ രാത്രികാലങ്ങളില്‍ വാഹനത്തിന് നേരെ ചാടി വീണ് അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

kannurairportissue

ക്രയവിക്രയം ചെയ്യാനോ വീട് നിര്‍മ്മാണം പുതുക്കലൊന്നും ചെയ്യാനാവാതെ ത്രിശങ്കുവിലായിരിക്കുകയാണ് കുടുംബങ്ങള്‍. 245 ഏക്കർ സ്ഥലത്ത് 170 ഓളം കുടുംബം ജീവിക്കാനും ജിവിത സാഹര്യത്തിനും വഴിമുട്ടി നില്‍ക്കുകയാണ്. ഗസറ്റ് വിജ്ഞാപനം പുറപ്പെടുപിച്ച് സ്ഥലം ഏറ്റെടുത്ത് വര്‍ഷങ്ങളായി. റണ്‍വേ വികസനം 3400 യുഡിഎഫ് പ്രഖ്യാപിച്ചപ്പോള്‍ പോര 4000വേണമെന്ന് പറഞ്ഞ് സമരം ചെയ്തവര്‍ നാടിന്റെ മുഖ്യ വിഷയത്തില്‍ മാറി നിന്നെന്ന് നാട്ടുകാരായ മോഹനന്‍ പി , വിജയന്‍ നമ്പ്യാര്‍, അജയന്‍ തുടങ്ങിയവര്‍ പറഞ്ഞു. പ്രദേശത്തെ പൗരമിതിയുടെ നേതൃത്വത്തില്‍ വോട്ടിനായി വരരുതെന്ന് സൂചന നല്‍കി എല്ലാ ഭാഗത്തും ബാനര്‍ കെട്ടിയിട്ടുണ്ട്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഈ വിഷയത്തില്‍ അതിശക്തമായ സമരത്തിന് ഇറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. സര്‍ക്കാരിന്റെ കൈയ്യില്‍ വിമാനത്താവള വികസനത്തിന് ഫണ്ടില്ലാത്തതും റവന്യൂവകുപ്പിന്റെ അനാസ്ഥയുമാണ് വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുത്തവരെ പെരുവഴിയിലാക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ വിമാനത്താവള പരിസരത്ത് നടത്തിയ നവേകരള സദസില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി പരാതിക്കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+