മദ്യലഹരിയില്‍ മകനെ വലിച്ചെറിഞ്ഞയാള്‍ ചാടി ആത്മഹത്യ ചെയ്തു: ചികിത്സയിലിരുന്ന 4വയസുകാരൻ മരിച്ചു
മുളങ്കുന്നത്തുകാവ്: നാലു വയസുള്ള മകനെ വലിച്ചറിഞ്ഞു കൊല്ലന്‍ ശ്രമിച്ചയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആശുപത്രിക്കു പിന്നില്‍ ചിതയൊരുക്കി തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് ചിറ്റൂര്‍ സ്വദേശി സത്യപാലനാ(34)ണു മരിച്ചത്. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിച്ചശേഷം മകനെ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മകനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് അഞ്ചിനു മരിച്ചു. കൈമുറിച്ചു പരുക്കേറ്റ സത്യപാലനും ഇതേ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ആത്മഹത്യ ചെയ്തത്.

ഭാര്യാസഹോദരന്‍ വീട്ടില്‍ വന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണു ഭാര്യ ജയപ്രദ, മകന്‍ സനിജത്ത് (4) എന്നിവരെയാണു മര്‍ദിച്ചത്. കണ്ണിനു ഗുരുതരമായി പരുക്കേറ്റ അമ്മയെ രക്ഷിക്കാനെത്തിയ മകനെ സത്യപാലന്‍ വലിച്ചെറിയുകയായിരുന്നു. തുടര്‍ന്നു കൈവിരല്‍ മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. ഇയാളുടെ ഒരു വിരല്‍ നഷ്ടപ്പെട്ടു. കുട്ടിയെ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ സത്യപാലന്‍ ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിക്ക് പിന്നിലെ പറമ്പില്‍ ചപ്പും ചവറും കൂട്ടിയിട്ടു കത്തിച്ച് അതിലേക്കു ചാടുകയായിരുന്നെന്നു പറയുന്നു. മെഡിക്കല്‍ കോളജ് പോലീസ് മേല്‍നടപടിയെടുത്തു.












Click it and Unblock the Notifications