കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ മെട്രോകളിലും ബസ്സുകളിലും ഇനി സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Google Oneindia Malayalam News

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി മെട്രോയിലും ബസ്സുകളിലും ഇനി സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.
കേന്ദ്ര സര്‍ക്കാരിനൊപ്പം ഡല്‍ഹി മെട്രോയിലെ 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ ബസ്, മെട്രോ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കുന്നത്.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി കൈലാഷ് ഗഹ്ലോട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി) മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡിഎംആര്‍സി അധികൃതരോട് അഭ്യര്‍ഥിച്ചതായി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു.

delhi-metro

അതേസമയം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ തരത്തിലുള്ള വെല്ലുവിളിയാകുമെന്ന് ഡി.എം.ആര്‍.സി ഉദ്യോഗസ്ഥന്‍ പറയുന്നു. ഡിഎംആര്‍സിയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ ഇത് അമിത സമ്മര്‍ദ്ദമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിയന്ത്രണാധികാരം പൂര്‍ണമായും ലഭിച്ചാല്‍ ടിക്കറ്റ് നിരക്ക് 25 മുതല്‍ 30 ശതമാനം വരെ കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ സാധാരണക്കാര്‍ക്ക് 'ഉയര്‍ന്ന' നിരക്കില്‍ യാത്ര ചെയ്യാനാകില്ലെന്ന് കാണിച്ചായിരുന്നു ഈ തീരുമാനം.

ഡല്‍ഹി മെട്രോ സര്‍വീസ് ഒരു ആഡംബര യാത്രയല്ല മറിച്ച് ഡലഹിക്കാരെ സംബന്ധിച്ച് ഒരു അത്യാവശ്യമാണെന്ന് സിസോദിയ പറഞ്ഞു.
അതേസമയം ഗ്രേറ്റര്‍ നോയിഡയെയും ഡല്‍ഹിയെയും ബ്ലൂ ലൈന്‍ വഴി നേരിട്ട് ബന്ധിപ്പിക്കാന്‍ 14 കിലോമീറ്റര്‍ മെട്രോ ലിങ്ക് ഗ്രേറ്റര്‍ നോയിഡ അതോറിറ്റി അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോയുമായി ഗ്രേറ്റര്‍ നോയിഡയെ ബന്ധിപ്പിക്കുമെങ്കിലും ഇതിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ധനസഹായം നല്‍കുന്നതും നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആയിരിക്കും.

English summary
free of travel for women in delhi metro and bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X