കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക്

  • By Super
Google Oneindia Malayalam News

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് അക്കാദമിക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്. പ്രായത്തട്ടിപ്പ് നടത്തിയന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടൂര്‍ണമെന്റുകളില്‍ വിവിധ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള താരങ്ങള്‍ പ്രായത്തില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗാംഗുലിയുടേതുള്‍പ്പടെ പതിമൂന്ന് കോച്ചിംഗ് സെന്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Ganguly

42 ക്രിക്കറ്റ് താരങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. അടുത്ത തവണ മുതല്‍ ഇത്തരത്തില്‍ വയസ്സില്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

അതേസമയം കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടവിധം പരിശോധിക്കാത്തതാണ് ഇത്തരത്തിലൊരു നടപടിക്ക് കാരണമെന്ന് ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി.

English summary
After being found guilty of fudging age, two cricket coaching centers run by former India captain Sourav Ganguly and former Bengal skipper Sambaran Banerjee were among 13 which were banned by the Cricket Association of Bengal for one-year today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X