കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാംമറന്ന് അര്‍ബുദം ബാധിച്ചവര്‍ ഒരുദിനം ഒത്തുകൂടി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: അര്‍ബുദം ബാധിച്ച് ദുരിതമനുഭവിക്കുന്ന നൂറോളം രോഗികള്‍ ഇന്നലെ രോഗം മറന്ന് അരിയല്ലൂരിലെ മുദിയത്തോട് റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നു. ആടിയും പാടിയും കളിച്ചും ചിരിച്ചും ഇവര്‍ക്ക് വിരുന്നൊരുക്കിയത് കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ശശീധരനും. വള്ളിക്കുന്ന്, തേഞ്ഞിപ്പാലം, കടലുണ്ടി എന്നിവടെങ്ങളിലെ രോഗികളാണ് ഒരുമിച്ചു കൂടിയത്. രോഗികളുടെ സംങ്കടങ്ങളും സന്താപങ്ങളും ഇറക്കിവെക്കുന്ന ഒത്തുചേരലില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഡോക്ടര്‍ ശശീദരന്റെ തന്നെ റിസോര്‍ട്ടിലായിരുന്നു ഒത്തുചേരല്‍. ശില്‍പ ഭംഗികൊണ്ട് അലംങ്കരിച്ച പ്രവേശന കാവാടങ്ങളും മറ്റു കാഴ്ചകളും കണ്‍കുളിര്‍മയായി. രോഗികള്‍ക്ക് ഭക്ഷണവും ആവശ്യസാധനങ്ങളും ഒരുക്കാന്‍ വളണ്ടിയര്‍മാര്‍ സര്‍വ്വ സജ്ജരായിരുന്നു. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ഗനമേള നടന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എല്ലാ ഏപ്രില്‍ രണ്ടാം ശനിയിലും ഡോക്ടര്‍ ശശീദരന്റെ നേതൃത്വത്തില്‍ ഈ സംഗമം സംഘടിപ്പിക്കാറുണ്ട്.

arbudhm

അര്‍ബുദം ബാധിച്ചവരുടെ ഒത്തുകൂടലില്‍ ഡോ.ശശീധരന്‍ ഗാനമാലപ്പിക്കുന്നു

ഇത്തവണ വള്ളിക്കുന്നടക്കം പല ഭാഗത്തും പോലീസ് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ എപ്രില്‍ അവസാന വാരത്തേക്ക് മാറ്റേണ്ടി വന്നെങ്കിലും സംഗമം എല്ലാം കൊണ്ടും സമ്പന്നമായിരുന്നു. തബലയില്‍ ഗിന്നസ് റെക്കോര്‍ഡു നേടിയ സൂധീര്‍ കടലുണ്ടി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ നളിന്‍ മോഴ്ജി, കര്‍ണ്ണാട്ടിക്ക് സംഗീതജ്ഞന്‍ യൂസഫ് തുടങ്ങി പ്രശസ്തര്‍ പരിപാടികള്‍ അവതരിപ്പിച്ചു. രോഗികള്‍ക്ക് മരുന്നുകളും വസ്ത്രങ്ങളും ഡോക്ടര്‍ ശശിധരന്റെ വകയായി നല്‍കിയാണ് രോഗികളെ യാത്രയാക്കിയത്.

English summary
gettogether of cancer patients in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X