
എസ്എംഎ അപുർവ്വ രോഗബാധിതയായ അഞ്ചാമത്തെ കുരുന്നും കരുണ തേടുന്നു: ഇനാറമറിയത്തിനും 18 കോടി വേണം
തലശേരി: കേരളത്തിൽ ജനിതകരോഗം ബാധിച്ച അഞ്ചാമത്തെ കുഞ്ഞു കൂടി ലോകത്തിൻ്റെ കരുണതേടുന്നു. പുർവ്വജനിതക വൈകല്യ രോഗമായ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച ഇനാറ മറിയമെന്ന ഒൻപതു മാസം പ്രായമുള്ള കുരുന്നിന് ജീവൻ നില നിർത്താൻ ഇനിയും വേണം പതിനേഴ് കോടി രൂപ. ഇതു വരെ 90 ലക്ഷം രൂപ മാത്രമാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളു. 18 കോടി രൂപ ഒറ്റ ഡോസ് കുത്തിവയ്പ്പിനുള്ള ലോകത്തെ ഏറ്റവും വിലകുടിയ മരുന്നായ സോൾ ഗെൻസ് മയെന്ന മരുന്ന് അമേരിക്കയിൽ നിന്നുമെത്തിക്കാനായി വേണ്ടത് ഭീമമായ തുകയാണ്.
2 തവണ ഹൃദയാഘാതം, ഭാര്യ ഉപേക്ഷിച്ചു, സഹായിച്ചത് യൂസഫലി, ജീവിതം പറഞ്ഞ് ആന്റണിയുടെ 'ഡ്യൂപ്പ്'
ഒൻപതു മാസം പ്രായമുള്ള കുഞ്ഞിന് ഒരു വയസിനിടെയിൽ മരുന്ന് കുത്തിവെച്ചാൽ മാത്രമേ വേണ്ടത്ര ഗുണം കിട്ടുകയുള്ളുവെന്ന് കുട്ടിയുടെ പിതാവ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് നസീഗറിൽ എൻ.റാഷിദ് പറഞ്ഞു. പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദിനോടും ഖാസിമിനോടും ഇഷലിനോടും കനിവ് കാണിച്ച ഉദാരമനസ്ക്കർ തൻ്റെ മകളെയും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റാഷിദും ഭാര്യ ഫാത്തിമ ഹിസാനയും ചികിത്സാ കമ്മിറ്റി അംഗങ്ങളും
കുട്ടിക്ക് ഇപ്പോൾ ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്.
മുലപ്പാൽ കുടിക്കുന്നില്ല ഭാര കുറവുണ്ടെന്നും റാഷിദ്പ റഞ്ഞു. ആരോഗ്യസ്ഥിതിയിലനുഭവപ്പെടുന്ന മാറ്റം കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കുള്ളിൽ ഈ തുക എങ്ങനെ സമാഹരിക്കുമെന്ന വലിയ ചോദ്യത്തിനു മുൻപിൽ മനസുരുകി കഴിയുകയാണ് തലശേരിയിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ റാഷിദ് ഇ തൊന്നുമറിയാതെ തന്നെ കാണാനെത്തുന്നവർക്ക് മുൻപിൽ. ഇനാമ മറിയം ഒന്നുമറിയാതെ മോണ കാട്ടി ചിരിക്കുകയാണ് ഏതു നിമിഷവും ജീവൻ തന്നെ അപകടാവസ്ഥയിലാകാവുന്ന, ശ്വാസകോശത്തെ ബാധിക്കാവുന്ന അതീവ ഗുരുതരാവസ്ഥയുടെ മുൾമുനയിലാണ് ഈ കുരുന്നിൻ്റെ ജീവിതം.
പക്ഷേ പൊന്നു മോളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയിട്ടും കാര്യമില്ലെന്ന പൊള്ളിക്കുന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചു പോവുകയാണ് പിതാവും ബന്ധുക്കളും നാട്ടുകാരും. മുഴപ്പിലങ്ങാട് ബീച്ച് റോഡിലുള്ള ഒരു ചെറിയ വീട്ടിലാണ് റാഷിദിൻ്റെ കുടുംബം കഴിയുന്നത്. വീട്പണയം വെച്ചോ വിറ്റു പെറുക്കിയോ നേടാവുന്നതത്ര ചെറുതല്ല മകളുടെ മരുന്നിന്റെ വില.
എന്തിനും തയാറായി അരയും തലയും മുറുക്കി ഒരു നാട് മുഴുവൻ കഠിന പരിശ്രമത്തിലാണ് ഇനാമ മറിയത്തിൻ്റെ ജീവൻ രക്ഷിക്കാൻ. എന്നാൽ ഇതിനിടെയിൽ ചികിത്സ തേടിയ സ്വകാര്യ ആശുപത്രി മരുന്ന് സൗജന്യമായി നൽകുന്നുവെന്ന വ്യാജവാർത്ത ചികിത്സാ കമ്മിറ്റിയുടെ ധനസമാഹരണത്തെപ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ വിഷയം വ്യാജ പ്രചാരണമാണെന്ന് ആശുപത്രി അധികൃതർ പിന്നീട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചികിത്സാ കമ്മിറ്റിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എങ്കിലും ഇതിനെയൊക്കെ അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മുഴപ്പിലങ്ങാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നാട്ടുകാർ രൂപീകരിച്ച ചികിത്സാ കമ്മിറ്റിക്ക്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി., പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് സാദിഖലി തങ്ങൾ എന്നിവരൊക്കെ ഇനാറക്കു വേണ്ടി വീഡിയോ സന്ദേശങ്ങൾ ഇറക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സാധ്യമാവുന്ന കാര്യങ്ങൾ ചെയ്യാമെന്ന് നേരിട്ട് നിവേദനം നൽകിയ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിനെയും നാദിർഷായെയും പോലുള്ള ചലച്ചിത്ര മേഖലയിലെ പ്രമുഖർ അവരുടെ പേജുകളിലൂടെ ഈ കുരുന്നു ജീവനു വേണ്ടി അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ട്.
പക്ഷേ, ഇത്രയും വലിയ തുക മുടക്കാതെ തന്നെ ചികിൽസ സാധ്യമാവും എന്ന നിലയിലുള്ള വ്യാജ പ്രചാരണങ്ങൾ ഇപ്പോഴും സന്ദേഹമായി പലരുടെയും മനസിൽ നിലനിൽക്കുന്നത് നാട്ടുകാരും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അധികൃതരും രുപീകരിച്ച ചികിത്സാ കമ്മിറ്റിക്ക് തലവേദനയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള ക്രൗഡ് ഫണ്ടിങിനെ ഇതു ബാധിക്കുന്നതായി ചികിത്സാ കമ്മിറ്റി പറയുന്നു.എങ്കിലും ഇനാറമറിയത്തിൻ്റെ പാൽ പുഞ്ചിരി നിലനിർത്താൻ ഉദാരമതികളുടെ കാരുണ്യം കൊണ്ട് കഴിയുമെന്ന പ്രതീക്ഷയിലാണ് മുഴപ്പിലങ്ങാട് ഗ്രാമം.
ഇനാറമറിയത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിലേക്കൊ ഗൂഗിൾ പേ അക്കൗണ്ടിലേക്കോ സാമ്പത്തിക സഹായമെത്തിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചു. സമാന അസുഖം ബാധിച്ച പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദി'ന് ഇതിനകം ചികിത്സ നൽകിയിട്ടുണ്ട്. കുത്തിവയ്പ്പെടുത്ത കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്.മുഹമ്മദിനെപ്പോലെ ഇനാറമറിയത്തിനെയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ചികിത്സാ കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് അധികൃതരും .