കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാക്കളെ അവശനിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

കണ്ണൂര്‍: മലപ്പുറം ജില്ലയിലെ കരുവാരക്കുï് തുവ്വൂരില്‍ നിന്നു തട്ടിക്കൊïുപോയ രïു യുവാക്കളെ കണ്ടെത്തി ത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ കരുവാക്കുന്നില്‍ മുഹമ്മദ് ജംസീര്‍(25), പാലത്തിങ്ങല്‍ നിജാസ്(24) എന്നിവരെയാണ് കഴിഞ്ഞദിവസം കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്നും കണ്ടെത്തിയത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ പ്രത്യേകസംഘം മംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതറിഞ്ഞതോടെ സംഘം ഇവരെ ഉപേക്ഷിക്കുകയായിരുന്നെന്നു പൊലിസ് പറഞ്ഞു.

യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 29നു രാത്രിയിലായിരുന്നു സംഭവം. യുവാക്കളും കൂത്തുപറമ്പ് സ്വദേശി റംഷാദും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് എടവണ്ണ കേന്ദ്രീകരിച്ചുള്ള സംഘം ഇവരെ തട്ടിക്കൊണ്ടു പോയത്. ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കു വിവിധ വിമാനത്താവളങ്ങള്‍ വഴി അയച്ച കള്ളക്കടത്ത് സ്വര്‍ണം നല്‍കാതെ ചതിച്ചുവെന്നു പറഞ്ഞാണ് ഇവരെ തട്ടിക്കൊïുപോയത്. ഇതിനിടെ രക്ഷപ്പെട്ട റംഷാദാണു പൊലിസില്‍ അറിയിച്ചത്. സംഭവത്തില്‍ യുവാക്കള്‍ക്കു പങ്കില്ലെന്നും റംഷാദ് വിളിച്ചപ്പോള്‍ അവര്‍ക്കൊപ്പം ഇവര്‍ തുവ്വൂരില്‍ എത്തുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

kidnap

കൊയിലാണ്ടിയില്‍ വച്ചാണു മംഗളൂരു കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിനു യുവാക്കളെ കൈമാറിയത്. തുടര്‍ന്നു സുള്ള്യ, മടിക്കേരി, വിരാജ്‌പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരെ ഒളിസങ്കേതങ്ങളിലാക്കുകയായിരുന്നു.
യുവാക്കളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ എടവണ്ണ സംഘത്തിലെ അഞ്ചുപേരെ പെരിന്തല്‍മണ്ണയില്‍ പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുïെന്ന് അന്വേഷണസംഘം അറിയിച്ചു.

English summary
Gold smuggling case: two men found heavily injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X