കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലതെല്ലാം ശരിയാകുന്നുണ്ട്; കൈത്തറി മേഖലയില്‍ പുത്തനുണര്‍വ്; കാരണം വിദ്യാര്‍ഥികള്‍

  • By അന്‍വര്‍ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത തൊഴില്‍ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കൈത്തറി തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന പദ്ധതി വിജയത്തിലേക്ക്. കേരളത്തിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ് വിദ്യാര്‍ഥികള്‍ക്കു സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ബിനോയ് മാത്രമല്ല! ബിനീഷ് കോടിയേരിയെ ദുബായ് കോടതി തടവിന് ശിക്ഷിച്ചു! മൂന്നു കേസുകൾ, ബിനീഷ് മുങ്ങി
ഇതുപ്രകാരം കൈത്തറി മേഖലയിലെ പരമാവധി നെയ്ത്തുകാരെ യൂണിഫോം നെയ്യുന്നതിനായി ക്ഷണിക്കുകയുണ്ടായി. യൂണിഫോം നെയ്യുന്നതിനായി നെയ്ത്തുകാരോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒട്ടേറെപേര്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന്റെ പദ്ധതിക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ്.

handloom1

280-300 തൊഴില്‍ ദിനങ്ങളാണ് ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത്. 450 രൂപ മുതല്‍ 750 രൂപവരെ പ്രതിദിന വേതനവും ലഭിക്കുന്നു. വേതനം നേരിട്ട് അക്കൗണ്ടുകളില്‍ എത്തുകയാണ് ചെയ്യുന്നത്. തൊഴില്‍ ദിനങ്ങളിലെ വര്‍ധനയും മികച്ച വേതനവും ചെറുപ്പക്കാരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, കാര്യമായ തൊഴില്‍ ഇല്ലാത്തതിനാല്‍ തകര്‍ച്ച നേരിട്ട മേഖലയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍മൂലം കുതിപ്പുണ്ടായിരിക്കുന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍നിന്നും ശമ്പളം നല്‍കുന്നതിനാല്‍ വേതനത്തിന് കാലതാമസവുമുണ്ടാകുന്നില്ല. തൊഴിലില്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ക്കായി പരിശീലനവും നല്‍കുന്നുണ്ട്. പരിശീലന കാലയളവില്‍ 200 രൂപ സ്റ്റൈപ്പന്റും ലഭിക്കുന്നു.യൂണിഫോം പദ്ധതി ഒന്നുകൊണ്ടുമാത്രം കൈത്തറി മേഖലയെ വലിയരീതിയില്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

English summary
Govt school students in Kerala to wear handloom uniforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X