കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഉയരം കൂടിയ കരിങ്കല്‍ കൊടിമര സ്ഥാപനം കുന്നംകുളത്ത്; 42 അടി ഉയരത്തില്‍ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച കൊടിമരം ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിമുറ്റത്ത്...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കരിങ്കല്ലിന്റെ കരവിരുതില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പള്ളി കൊടിമരം കുന്നംകുളത്ത്. ചിറളയം സെന്റ് ലാസറസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിമുറ്റത്ത് 42 അടി ഉയരത്തില്‍ പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മിച്ച കൊടിമരം 17ന് രാവിലെ 10നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കാതോലിക്കബാവാ മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നാടിനു സമര്‍പ്പിക്കും.

സിപിഎം പ്രവര്‍ത്തകര്‍ക്കുനേരേ വധശ്രമം; നാല് ആര്‍എസ്എസുകാര്‍ക്ക് മൂന്നുവര്‍ഷം തടവ്

കുറുക്കന്‍പാറയിലെ കരിങ്കല്‍ ശില്‍പ്പനിര്‍മാണ തൊഴിലാളി കുടുംബമായ കുഞ്ഞുമോനും മകന്‍ ജെയ്‌സനും പേരക്കുട്ടികളായ ജെയ്‌മോനും ജെയ്മിയും ചേര്‍ന്നാണ് രണ്ടര മാസത്തെ അധ്വാനഫലമായി കരിങ്കല്‍ കൊടിമരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.പള്ളിക്കു മുന്‍വശത്താണ് കരിങ്കല്‍ കൊടിമരം നിര്‍മിച്ചിട്ടുള്ളത്.

Flag post

നാലടി തറക്കു മുകളില്‍ 14 ഇഞ്ച് ചുറ്റളവില്‍ എട്ടടി ഒറ്റക്കല്ല് ഉയരത്തില്‍ മൂന്നു കല്ലുകളും ആറടി ഉയരത്തില്‍ ഒരു കല്ലും അതിനു മുകളിലായി രണ്ടടി ഉയരത്തില്‍ മൂന്നു ജോയിന്റ് കല്ലുകളും അഞ്ചടി ഉയരത്തില്‍ കുരിശും സ്ഥാപിച്ചാണ് കരിങ്കല്ലു കൊടിമരം പൂര്‍ത്തിയാക്കിയിട്ടുള്ളത്. തറയില്‍നിന്ന് കരിങ്കല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി ചേര്‍ത്തുവച്ച് ഉറപ്പിച്ചാണ് കൊടിമരം നിര്‍മിച്ചിട്ടുള്ളത്.

അടിയില്‍നിന്നും മുകളിലേക്ക് വണ്ണം കുറച്ചുകൊണ്ടുവന്ന് ഏറ്റവും മുകളില്‍ കരിങ്കല്ല് കൊണ്ടുതന്നെ കുരിശും സ്ഥാപിച്ചാണ് കൊടിമരം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ശക്തമായ കാറ്റില്‍ പോലും കൊടിമരം ഇളകാതിരിക്കാന്‍ കല്ലുകള്‍ തമ്മില്‍ പ്രത്യേക രീതിയിലാണ് ബന്ധിപ്പിച്ച് ഉറപ്പിച്ചിട്ടുള്ളത്. മുകളില്‍ കുരിശു സ്ഥാപിക്കുന്നതിനു താഴെ കൊടി ഉയര്‍ത്തി നിര്‍ത്താനുള്ള സ്റ്റീല്‍ കൊളുത്തുകളും ഘടിപ്പിച്ചിട്ടുണ്ട്.

കല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി സ്ഥാപിച്ചശേഷം ഉരച്ചു മിനുസപ്പെടുത്തി കേടുപാടുകളും പൂപ്പലും പിടിക്കാതിരിക്കാന്‍ വാര്‍ണീഷ് ചെയ്ത കൊടിമരം മനോഹരമായ കാഴ്ചാനുഭവമാണ് നല്‍കുന്നത്. ഇടവക അംഗമായിരുന്ന പരേതനായ ഫാ. ജോസഫ് ചുങ്കത്തിന്റെ ഓര്‍മക്കായാണ് കരിങ്കല്‍ കൊടിമരം നിര്‍മിച്ചിട്ടുള്ളത്.

കേരളത്തില്‍ മുളന്തുരുത്തി പള്ളിയില്‍ മാത്രമാണ് 38 അടി ഉയരത്തില്‍ കരിങ്കല്‍ കൊടിമരമുള്ളത്. തമിഴ്‌നാട് തഞ്ചാവൂരില്‍ നിന്നുള്ളവരാണ് ഈ കൊടിമരം നിര്‍മിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശീയരായ കുന്നംകുളത്തെ തൊഴിലാളികളെകൊണ്ട് കരിങ്കല്‍ കൊടിമരം നിര്‍മിക്കുന്നത്. കൊടിമര സ്ഥാപനചടങ്ങിന് പള്ളി വികാരി ഫാ. ടി.സി. ജേക്കബ്്, കൈസ്ഥാനി സി.ജെ. വില്‍സണ്‍, സെക്രട്ടറി കെ.വി. ബാബു എന്നിവര്‍ നേതൃത്വം നല്‍കും.

English summary
Highest flag post in Kunnamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X