ബാലവേല ചെയ്തുവന്ന 13 കാരിയെ കടയുടമ ഗര്‍ഭിണിയാക്കി
ഹൈദരാബാദ്:ഹൈദരാബാദിലെ എല്‍ ബി നഗറില്‍ 13 കാരിയെ കടയുടമ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവവുമായി ബന്ധപ്പെട്ട് യെസപ്പ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു വര്‍ഷത്തോളമായി ഇയാളുടെ കടയില്‍ തുച്ഛമായ വേതനത്തിന് ജോലിക്കു ചേര്‍ന്ന പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ആറു മാസം ഗര്‍ഭമുളള കുട്ടിയെ പരിശോധനയ്ക്കായി എല്‍ ബി നഗറിലെ ഒസ്മാനിയ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശിശുക്ഷേമ സംഘടനയായ ബാലല ഹക്കുള സംഘത്തിലെ അംഗങ്ങള്‍ പെണ്‍കുട്ടിയ്ക്ക് സഹായവുമായെത്തിയിരുന്നു. ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി രക്ഷിതാക്കളോടൊപ്പം എല്‍ ബിനഗറിലാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പുറത്തറിയുന്നതുവരെ ഇവര്‍ പീഡനത്തെ കുറിച്ചറിഞ്ഞിരുന്നില്ല.

പെണ്‍കുട്ടിയും സംഭവത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അറസ്റ്റിലായ പ്രതി വിവാഹിതനാണ്. ഭാര്യയും മക്കളുമൊത്ത് കടയ്ക്കു സമീപത്താണ് ഇയാള്‍ താമസ. 376 ആം വകുപ്പ് പ്രകാര മാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications