Get Updates
Get notified of breaking news, exclusive insights, and must-see stories!

19കാരനെ ക്ളാസ് മുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥി അടിച്ചു കൊന്നു

ഹൈദരാബാദ്: ക്ളാസ് മുറിയില്‍ വച്ച് 19കാരനെ സീനിയര്‍ വിദ്യാര്‍ഥി അടിച്ചു കൊന്നു. കെഎസ് ഹര്‍ഷവര്‍ധന്‍ റാവു (19) എന്ന രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയെയാണ് സീനിയര്‍ വിദ്യാര്‍ഥി കൊന്നത്. സഹപാഠിയായ പെണ്‍കുട്ടിയോട് സീനിയര്‍ വിദ്യാര്‍ഥി അപമര്യാദയായി പെരുമാറിയത് തടഞ്ഞതിനാണ് ഹര്‍ഷവര്‍ധനെ കൊന്നത്. കോടിയിലെ പ്രഗതി മാഹാവിദ്യാലയയിലാണ് സംഭവം.

സതീഷ് കോഡ്ക്കര്‍ എന്ന 22 കാരനാണ് ഹര്‍ഷവര്‍ധനെ കൊന്നത്. തന്റെ സഹപാഠിയോട് അപമര്യാദയായി പെരുമാറരുതെന്ന് സതീഷിനെ ഹര്‍ഷവര്‍ധന്‍ താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായ സതീഷ് ഹര്‍ഷവര്‍ധന്റെ മുഖത്ത് രണ്ട് തവണ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ താഴേയ്ക്ക് വീണ ഹര്‍ഷവര്‍ധന്റെ തല ബെഞ്ചില്‍ ഇടിച്ചു. തുടര്‍ന്ന് ബോധരഹിതനായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Blood Knife

ഉച്ചഭക്ഷണ സമയത്താണ് സംഭവം നടക്കുന്നത്. ഹര്‍ഷവര്‍ധന്റെ അടുത്ത കൂട്ടുകാരികളില്‍ ഒരാളെയാണ് സതീഷ് അപമാനിയ്ക്കാന്‍ ശ്രമിച്ചത്. ഈ ശ്രമത്തെ തടയുകയായിരുന്നു ഹര്‍ഷവര്‍ധന്‍. സീനിയേഴ്‌സിനെ ചോദ്യം ചെയ്യാന്‍ മാത്രമായോ എന്ന് ചോദിച്ചായിരുന്നു സതീഷ് ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+