3 വയസ്സുകാരനെ സ്‌കൂളില്‍ മൂന്ന് ദിവസം പൂട്ടിയിട്ടു

കടുത്ത ഏകാന്തതയും ശിക്ഷ ഏറ്റുവാങ്ങിയതിലുള്ള വിഷമവും കാരണം കുട്ടിയുടെ മാനസികനില തകരാറിലായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലിറ്റില്‍ ജെംസ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കളുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നടത്തിയ വാക്കുതര്‍ക്കത്തിന്റെ ശിക്ഷയായിരുന്നു മൂന്നുവയസ്സുകാരന്‍ അനുഭവിച്ചിരുന്നത്.
മകനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ഏതാനും ദിവസം മുന്‍പ് ലിറ്റില്‍ ജെംസ് സ്‌കൂളിലെത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ച തര്‍ക്കത്തില്‍ കലാശിച്ച് രക്ഷിതാക്കള്‍ തിരിച്ചുപോകുകയായിരുന്നു. അതിന് ശേഷം എല്ലാ ദിവസവും ക്ലാസ് സമയത്ത് കുട്ടിയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട് പ്രതികാരം തീര്‍ക്കുകയായിരുന്നു പ്രിന്‍സിപ്പാള്‍.
കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വീണ്ടും പോയ രക്ഷിതാക്കള്‍ ക്ലാസില്‍ കുട്ടിയെ കാണാഞ്ഞ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. കുട്ടിയെ വേറെ തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഇത് തന്നെയായിരുന്നു സ്ഥിതിയെന്ന് സ്‌കൂളിലെ അധ്യാപികമാര്‍ തന്നോട് പറഞ്ഞതായി കുട്ടിയുടെ അമ്മ പ്രീതി പറഞ്ഞു.












Click it and Unblock the Notifications