Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടു കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം

ചെന്നൈ: കോളേജില്‍ നിന്ന്‌ വീട്ടിലേക്ക് മടങ്ങവെ രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. തമിഴ് നാട്ടിലെ മഥുരയിലെ ഒരു കോളേജിനു മുന്നില്‍ വച്ചാണ്‌ അജ്ഞാതന്‍ ആസിഡ് ആക്രമണം നടത്തിയത്. മുഖം ഗുരുതരാവസ്ഥയില്‍ പൊള്ളിയ വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് തിരുമംഗലത്തുവെച്ചായിരുന്നു സംഭവം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനികളാണ് അക്രമണത്തിന് ഇരയായത്. ക്ലാസ് കഴിഞ്ഞശേഷം രണ്ടു പെണ്‍കുട്ടികളും വീട്ടിലേക്കു മടങ്ങവെ കോളേജിന് പുറത്തുവെച്ച് ഒരാള്‍ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു. അക്രമിയെ അതിനു മുന്‍പ് കണ്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.

acid-attack

രണ്ടുപേരുടെയും മുഖത്താണ് പൊള്ളലേറ്റത്. ഉടന്‍ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. പോലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും അക്രമിയെക്കുറിച്ചുള്ള സൂചനയൊന്നും ലഭിച്ചില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ അടുത്തകാലത്തായി പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. 2010-12 കാലയളവില്‍ മാത്രം 200ല്‍ അധികം പേര്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. ആസിഡ് ആക്രമണത്തില്‍ ഇരയാകുന്ന മിക്ക പെണ്‍കുട്ടികളും പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുകയാണ്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ അടുത്തിടെ ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+