Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്ത് വളരെ പ്രശസ്തനായ നടനാണ് നരേഷ്. മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും അദ്ദേഹമാണ് സംസാര വിഷയം. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി ഉന്നയിച്ച വന്‍ ആരോപണങ്ങള്‍ തെലുങ്ക് സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ച് കുലുക്കിയിരിക്കുകയാണ്.

നടനെ തല്ലാന്‍ എത്തിയ ഭാര്യയുടെ വീഡിയോ അടക്കമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മറ്റൊരു പ്രമുഖ നടിയുമൊത്ത് നരേഷിനെ ഭാര്യ കൈയ്യോടെ പൊക്കിയിരിക്കുകയാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിശദമായ വിവരങ്ങളിലേക്ക്...

1

നരേഷും നടി പവിത്ര ലോകേഷും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു രമ്യ രഘുപതിയുടെ വെളിപ്പെടുത്തല്‍. ഇതിനിടയില്‍ നരേഷും പവിത്രയും ഓരോ വീഡിയോ പുറത്തിറക്കിയിരുന്നു. തെലുങ്ക് പ്രേക്ഷകര്‍ തങ്ങളെ പിന്തുണയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങള്‍ പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്. നരേഷിനെയും പവിത്രയെയും ഹോട്ടല്‍ മുറിയില്‍ നിന്ന് കൈയ്യോടെ പൊക്കിയിരിക്കുകയാണ് മൂന്നാം ഭാര്യ. മൈസൂരുവിലെ ഹോട്ടലിലെത്തിയായിരുന്നു രമ്യ പ്രശ്‌നങ്ങളുണ്ടാക്കിയത്.

2

മാധ്യമങ്ങള്‍ ഇതെല്ലാം പകര്‍ത്തുകയും ചെയ്തു. നരേഷിനെയും പവിത്ര ലോകേഷിനെയും രമ്യ ചെരിപ്പൂരി തല്ലാന്‍ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നരേഷും പവിത്രയും കൂടി മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നതും, എലവേറ്ററിലേക്ക് നടന്നുപോകുന്നതിനുമിടെ രമ്യ ഇവരെ അടിക്കാന്‍ നോക്കുന്നുണ്ട്. പോലീസും ഇവിടെ എത്തിയിട്ടുണ്ട്. അവരാണ് രമ്യ തടഞ്ഞ് നിര്‍ത്തുന്നത്. വിസിലടിച്ച് നരേഷ് രമ്യയെ പരിഹസിക്കുന്നതും കാണാം. തെലുങ്കില്‍ താരം എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്നാണ് പിന്നീട് രംഗം ശാന്തമാകിയത്. ഇതിനിടെ നടന്‍ ലോകേഷ് കൂകി വിളിക്കുന്നുമുണ്ട്.

3

അതേസമയം രമ്യയാണ് ഇവരെ കൈയ്യോടെ പിടിക്കാന്‍ പോലീസിനെയും കൂട്ടി ഇവിടെ എത്തിയത്. ഹോട്ടലിലാകെ പ്രശ്‌നങ്ങളായിരുന്നു. ഹോട്ടലിന് പുറത്ത് ഇവര്‍ ധര്‍ണയിരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നരേഷ് പോലീസിനെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. രമ്യ തന്റെ റൂമിന്റെ വാതിലില്‍ തുടര്‍ച്ചയായി മുട്ടിവിളിക്കുകയും, പുറത്തേക്ക് വരാനായി അലറി വിളിക്കുകയുമാണെന്ന് നരേഷ് പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ പോലീസ് ഹോട്ടലിലെത്തി. ഇരുവരെയും ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുകയും ചെയ്തു.

4

ഇവരെ പോലീസ് സുരക്ഷയില്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രമ്യ നടിയെ ചെരിപ്പൂരി തല്ലാന്‍ പോയത്. ഇവര്‍ രണ്ടുപേരും ഹോട്ടല്‍ വിട്ട് പോയിട്ടും രമ്യ ഇവിടെ പ്രതിഷേധം തുടര്‍ന്നു. ഇവര്‍ക്കെതിരെയായിരുന്നു മുദ്രാവാക്യം വിളികള്‍. പോലീസ് രമ്യയെ തടയുകയും, ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നരേഷും പവിത്രയും ഹോട്ടലില്‍ നിന്ന് പോയ ശേഷമാണ് വിട്ടയച്ചത്. അതേസമയം രമ്യയും രാകേഷ് റെഡ്ഡിയും തമ്മില്‍ പ്രണയത്തിലാണെന്നും, അവര്‍ തങ്ങളെ ആക്രമിച്ചെന്നും, ബ്ലാക്‌മെയില്‍ ചെയ്‌തെന്നും നരേഷ് ആരോപിച്ചു.

5

നടന്‍ മഹേഷ് ബാബുവിന്റെ അര്‍ധ സഹോദരനാണ് നരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നരേഷ് പവിത്രയെ വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങളാണെന്നും, രമ്യയാണ് ഇതിന് പിന്നിലെന്നും നരേഷ് ആരോപിച്ചിരുന്നു. താന്‍ രമ്യക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചതാണ്. അതുകൊണ്ട് തന്നെ അപമാനിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും നരേഷ് കുറ്റപ്പെടുത്തി. രമ്യം നുണ പറയുകയാണെന്ന് പവിത്രയും നേരത്തെ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇരുവരെയും ഹോട്ടല്‍ മുറിയില്‍ നിന്ന് രമ്യ പൊക്കിയത്.

6

പവിത്ര അഞ്ച് വര്‍ഷം മുമ്പേ സുചേന്ദ്ര പ്രസാദില്‍ നിന്ന് വിവാഹമോചനം നേടിയതാണ്. നരേഷ് വെറും സ്ത്രീലമ്പടനാണെന്ന് രമ്യ ആരോപിക്കുന്നു. പവിത്രയുമായി നരേഷിന് ബന്ധമുണ്ട്. എന്നാല്‍ താനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. പവിത്രയെ രഹസ്യമായിട്ടാണ് നരേഷ് വിവാഹം ചെയ്തതെന്നും രമ്യ പറഞ്ഞു. നരേഷിന്റെ മൂന്നാം ഭാര്യയായ രമ്യ അദ്ദേഹവുമായി അകന്നാണ് താമസിക്കുന്നത്. പവിത്രയും നരേഷും വിവാഹിതരാവാന്‍ പോവുകയാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അത് പലതവണ നിഷേധിച്ചതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+