India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ നരേഷ്-പവിത്ര ലോകേഷ് വിവാദം അവസാനിക്കുന്നില്ല. നടി പവിത്രയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭാര്യ രമ്യ രംഗത്ത് വന്നിട്ടുണ്ട്. നരേഷിനെതിരെയും അവര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമ്യ മാധ്യമങ്ങളെയും കൂട്ടി കര്‍ണാടകത്തിലെത്തി നരേഷിനെ കൈയ്യോടെ പൊക്കിയത്.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

ഹോട്ടല്‍ മുറിയില്‍ നരേഷും പവിത്ര ലോകേഷുമുണ്ടായിരുന്നു. ഇവര്‍ക്ക് നേരെ രമ്യ ആക്രമണം നടത്താനും ശ്രമിച്ചു. പവിത്രയെ ചെരിപ്പൂരി തല്ലാനായിരുന്നു ശ്രമം. എന്നാല്‍ പോലീസ് എത്തിയാണ് ഇവരെ പിടിച്ച് മാറ്റിയത്. തുടര്‍ന്ന് സുരക്ഷയൊരുക്കി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു.

1

പവിത്ര ലോകേഷ് ഒന്നാം നമ്പര്‍ നുണയാണ് പറയുന്നതെന്ന് രമ്യ രഘുപതി പറയുന്നു. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. പവിത്ര പറയുന്നത് പച്ചക്കള്ളമാണ്, അവര്‍ സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവന്‍ ഹോട്ടല്‍ മുറിയില്‍ ഒന്നിച്ച് കഴിഞ്ഞതെന്ന് രമ്യ ചോദിക്കുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും, തങ്ങള്‍ തമ്മില്‍ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും പവിത്ര ലോകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൈസൂരിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരെയും രമ്യ കൈയ്യോടെ പിടിച്ചത്. എന്നാല്‍ നരേഷ് വളരെ കൂളായിട്ടാണ് ഇതിനെ നേരിട്ടത്.

2

നരേഷും പവിത്ര ലോകേഷും ഒരുമിച്ച് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം തനിക്ക് നേരത്തെ ലഭിച്ചിരുന്നു. ഞാന്‍ വൈകീട്ടോടെയാണ് ആ ഹോട്ടലില്‍ എത്തിയത്. വലിയ മാനസിക സമ്മര്‍ദങ്ങളുണ്ടായിരുന്നു. എന്റെ ആശങ്കകളും ആകുലതകളും മനസ്സില്‍ വെച്ച് രാത്രി മുഴുവന്‍ പുറത്തിരിക്കുകയായിരുന്നു. കാരണം രാത്രി ബഹളം വെച്ച് ഇതൊരു വലിയ പ്രശ്‌നമാക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നരേഷ് എന്നെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കളിയാക്കാനാണ് ശ്രമിച്ചത്. സ്വന്തം തെറ്റ് മറയ്ക്കാന്‍ പറ്റാത്തത് കൊണ്ടാണ് അത്തരത്തില്‍ പെരുമാറിയതെന്നും രമ്യ പറഞ്ഞു.

3

നരേഷിന്റെ വാദം തന്നെ പവിത്ര തന്റെ അടുത്ത സുഹൃത്താണെന്നാണ്. അങ്ങനെയാണെങ്കില്‍ ഇവര്‍ എന്തിനാണ് ഒരു മുറിയില്‍ രാത്രി മുഴുവന്‍ ഒരുമിച്ച് താമസിക്കുന്തന്. എന്റെ മകന്റെ ഭാവിയില്‍ നല്ല ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തില്‍ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് രമ്യ പറയുന്നു. രമ്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതാണെന്ന് നരേഷ് പറഞ്ഞതാണ്. എന്നാല്‍ നിയമപരമായി തങ്ങള്‍ ഇപ്പോഴും ദമ്പതികളാണെന്ന് രമ്യ അവകാശപ്പെടുന്നു.

4

പവിത്രയെ നരേഷ് വിവാഹം ചെയ്താല്‍ അത് നിയമപരമായി നിലനില്‍ക്കില്ലെന്നും രമ്യ മുന്നറിയിപ്പ് നല്‍കുന്നു. നരേഷ് സ്ത്രീലമ്പടനാണെന്ന് രമ്യ ആരോപിക്കുന്നു. എന്നാല്‍ രമ്യ എന്നെ നിരന്തരം ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായി നരേഷ് പറയുന്നു. എന്റെ ഭാര്യയെ പോലെയായിരുന്നില്ല അവളുടെ പെരുമാറ്റം. ഞാന്‍ ഇരുന്നൂറില്‍ അധികം ചിത്രങ്ങളില്‍ നൂറിലധികം നായികമാരുമായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ പറ്റി ആരും മോശമായി ഇതുവരെ പറഞ്ഞിട്ടില്ല. രമ്യയുടെ പീഡനം താങ്ങാനാവുന്നില്ല. അടുത്തിടെയാണ് അവള്‍ക്ക് ഞാന്‍ പത്ത് ലക്ഷം രൂപ നല്‍കിയതെന്നും നരേഷ് പറഞ്ഞു.

5

പവിത്രയും ഇതിനിടെ ഒരു വീഡിയോയില്‍ രമ്യക്കെതിരെ രംഗത്ത് വന്നു. തന്നെ കുറിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുന്നത് രമ്യ അവസാനിപ്പിക്കണമെന്ന് പവിത്ര പറഞ്ഞു. ഞാന്‍ തെലുങ്ക് ജനതയ്ക്ക് പുതിയ ആളല്ല. നരേഷുമായുള്ള എന്റെ ബന്ധത്തെ കുറിച്ച് വിശദീകരിക്കേണ്ടതുമില്ല. അവരുടെ താല്‍പര്യത്തിന് വേണ്ടി എന്നെ മോശക്കാരിയാക്കുന്നത് വളരെ ആശങ്കപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് ഇങ്ങനൊക്കെ എനിക്ക് സംഭവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഞാനാണ് എല്ലാത്തിനും കാരണമെന്നാണ് അവര്‍ പറയുന്നത്. ഇത് ശരിയല്ല. അവര്‍ക്കെന്തെങ്കിലും പറയാനും ചെയ്യാനുമുണ്ടെങ്കില്‍ ആ പ്രശ്‌നം കുടുംബത്തിനുള്ളില്‍ തീര്‍ക്കട്ടെയെന്നും പവിത്ര ലോകേഷ് പറഞ്ഞു.

6

എന്റെ സ്വകാര്യത ആര്‍ക്കും ഇല്ലാതാക്കാന്‍ പറ്റില്ല. നരേഷും രമ്യയും അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണണെന്നും പവിത്ര ആവശ്യപ്പെടുന്നു. അതേസമയം പവിത്രയെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരോ കളിക്കുന്നുണ്ടെന്ന് പവിത്രയുടെ മുന്‍ ഭര്‍ത്താവ് സുചേന്ദ്ര പ്രസാദും പറയുന്നു. താനൊരിക്കലും മോശം വാക്കുകള്‍ പവിത്രയ്‌ക്കെതിരെ ഉപയോഗിച്ചിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു. നരേഷിന് പവിത്രയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് കാര്യമായിട്ടൊന്നും അറിയില്ലെന്നും സുചേന്ദ്ര പറഞ്ഞു.

മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്മഹാരാഷ്ട്രയില്‍ വിമതര്‍ മടങ്ങിയെത്തും? ഉദ്ധവ് സൈലന്റ് മോഡിലായത് വെറുതെയല്ല.... പ്ലാന്‍ ഇതാണ്

cmsvideo
  ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala
  English summary
  actor naresh's wife questions pavithra lokesh asks why she is in that room, her remarks goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X