കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഡബിള്‍ സ്‌ട്രൈക്ക്, ട്രഷററും സൂപ്പര്‍ താരവും ബിജെപിയില്‍, തെലങ്കാനയില്‍ ഷോക്ക്!!

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ഹൈദരാബാദിലെ തോല്‍വിക്ക് പിന്നാലെ കൊഴിഞ്ഞുപോക്ക്. സൂപ്പര്‍ താരം വിജയശാന്തിയും പാര്‍ട്ടിയുടെ ട്രഷറര്‍ നാരായണ്‍ റെഡ്ഡിയും ബിജെപിയിലേക്ക് പോവുകയാണ്. വിജയശാന്തി ബിജെപിയില്‍ ചേര്‍ന്ന് കഴിഞ്ഞു. അതേസമയം തെലങ്കാനയില്‍ മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന്റെ വീഴ്ച്ച നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. നേതാക്കള്‍ പരസ്പരം പഴിച്ചാരുകയാണ്. നേരത്തെ സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡിയും സ്ഥാനമൊഴിഞ്ഞിരുന്നു.

എഐസിസി അംഗം

എഐസിസി അംഗം

കോണ്‍ഗ്രസിന് തെലങ്കാനയില്‍ ഉണ്ടായിരുന്ന സീനിയര്‍ നേതാവാണ് ജി നാരായണ്‍ റെഡ്ഡി. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. എഐസിസി അംഗമാണ് അദ്ദേഹം. തെലങ്കാനകോണ്‍ഗ്രസിന്റെ ട്രഷറര്‍ പദവിയില്‍ നില്‍ക്കേയാണ് രാജി. നാല് ദശാബ്ദങ്ങളായി പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിക്കുള്ള തിരിച്ചടി കൂടിയാണിത്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് വാര്‍ഡിലാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

സൂപ്പര്‍ താരം അടക്കം ബിജെപിയില്‍

സൂപ്പര്‍ താരം അടക്കം ബിജെപിയില്‍

നാരായണ റെഡ്ഡി ബിജെപിയിലേക്ക് പോകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. അദ്ദേഹവുമായി ബിജെപി നേതാക്കള്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാര്‍ട്ടി വിട്ടതോടെ ആ ചര്‍ച്ചകള്‍ പരസ്യമാകും. അതേസമയം സൂപ്പര്‍ താരം വിജയശാന്തിയും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ഇത് ഡബിള്‍ സ്‌ട്രൈക്കാണ്. ദില്ലിയിലെത്തിയാണ് അവര്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം വിജയശാന്തി രാജിവെച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസ് വിടുന്ന വനിതാ നേതാവാണ് വിജയശാന്തി. അവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ചയും നടത്തും.

ദക്ഷിണേന്ത്യയും പൊളിയുന്നു

ദക്ഷിണേന്ത്യയും പൊളിയുന്നു

നിലവില്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം പോലുമില്ല. ഒരു സഖ്യത്തിലും അവര്‍ ഭാഗമല്ല. പുതുച്ചേരി കോണ്‍ഗ്രസ് ഭരിക്കുന്നുണ്ടെങ്കിലും കേന്ദ്രഭരണ പ്രദേശമാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. ദുബ്ബാക്ക ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ഇതിന് പിന്നാലെ ഹൈദരാബാദില്‍ വെറും രണ്ട് വാര്‍ഡുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. സംസ്ഥാന അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡി രാജിവെച്ചത് കോണ്‍ഗ്രസിലെ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ്.

ഇനി തിരിച്ചുവരവില്ല

ഇനി തിരിച്ചുവരവില്ല

നാരായണ്‍ റെഡ്ഡി കൂടി പാര്‍ട്ടി വിട്ടതോടെ ഇനി റെഡ്ഡി വിഭാഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. വിജയശാന്തി പോയതോടെ വനിതാ വോട്ടര്‍മാരും കോണ്‍ഗ്രസിനെ കൈവിടും. പ്രത്യക്ഷത്തില്‍ ഇനി കോണ്‍ഗ്രസിന് തെലങ്കാനയില്‍ തിരിച്ചുവരവ് കടുപ്പമാണ്. വോട്ടര്‍മാര്‍ കോണ്‍ഗ്രസിനേക്കാള്‍ വിജയസാധ്യതയുള്ള പാര്‍ട്ടിയായി ബിജെപിയെ കാണുന്നുണ്ട്. പ്രവര്‍ത്തനവും പാര്‍ട്ടിയില്‍ മോശമാണ്. പ്രളയ സമയത്ത് കോണ്‍ഗ്രസ് നേതാക്കളെ ഒരാളെ പോലും ജനങ്ങള്‍ കണ്ടില്ല. അതാണ് ഇത്ര മോശം പ്രകടനത്തിലേക്ക് നയിച്ചത്.

2016ലും ഒരേ സീറ്റ്

2016ലും ഒരേ സീറ്റ്

കോണ്‍ഗ്രസ് ഇത്തവണ രണ്ട് സീറ്റ് നേടി എന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. കാരണം 2016ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇതേ സീറ്റ് നിലയാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. എന്നാല്‍ അന്ന് തെലങ്കാന നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷമേ ആയിരുന്നുള്ളു. ആന്ധ്രപ്രദേശില്‍ നിന്നുള്ള നിരവധി വോട്ടര്‍മാരുടെ കേന്ദ്രമായിരുന്നു അന്ന് ഹൈദരാബാദ്. സംസ്ഥാന വിഭജനത്തിന്റെ രോഷം അവരില്‍ തിളച്ചുമറിഞ്ഞിരുന്നു. കോണ്‍ഗ്രസാണ് ഇതിന് വഴിയൊരുക്കിയത്. അതാണ് അന്ന് രണ്ട് സീറ്റില്‍ ഒതുങ്ങാന്‍ കാരണം. 2009ല്‍ 52 സീറ്റുകള്‍ പാര്‍ട്ടി നേടിയിരുന്നു. ഇത്തവണ വന്‍ പരാജയം തന്നെയാണ് നേടിയതെന്ന് ഇതിലൂടെ ഉറപ്പിക്കാം.

റെഡ്ഡി പാര്‍ട്ടിയായി

റെഡ്ഡി പാര്‍ട്ടിയായി

ബിജെപിയുടെ കുതിപ്പില്‍ ധാരാളം വോട്ടുകള്‍ നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മജ്‌ലിസ് പാര്‍ട്ടി ഉള്ളത് കാരണം മുസ്ലീങ്ങളും ഞങ്ങള്‍ വോട്ടു ചെയ്തില്ല. അതിലുപരി കോണ്‍്ഗ്രസ് വെറും റെഡ്ഡി വിഭാഗത്തിന്റെ പാര്‍ട്ടിയായെന്ന് ഇവര്‍ പറയുന്നു. ആകെ മുന്നോക്ക വിഭാഗം മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത്. ഇതാണ് പരിഹരിക്കേണ്ടതെന്ന് നേതാക്കള്‍ പറയുന്നു. ടിആര്‍എസ് വിജയിക്കുമെന്ന തോന്നലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. ഇത് ബിജെപിക്ക് കൂടുതല്‍ ഗുണകരമായെന്നും നേതാക്കള്‍ പറഞ്ഞു.

നേതൃമാറ്റം പരിഹാരം

നേതൃമാറ്റം പരിഹാരം

ഹൈദരാബാദിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പട്ടികജാതി, പിന്നോക്ക വിഭാഗം പേരില്‍ നിന്ന് കൂടുതല്‍ നേതാക്കളെ കോണ്‍ഗ്രസ് വളര്‍ത്തി കൊണ്ടുവരും. ഇനി മുന്നിലുള്ള രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പുകളാണ്. ഖമാനും വാറങ്കലുമാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍. നാഗാര്‍ജുനസാഗറിലെ ഉപതിരഞ്ഞെടുപ്പും കോണ്‍ഗ്രസിന് വിജയിക്കേണ്ടതുണ്ട്. ടിആര്‍എസ് വിരുദ്ധ വോട്ടുകള്‍ കൃത്യമായി നേടുന്നതില്‍ ബിജെപി വിജയിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

Recommended Video

cmsvideo
ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം

English summary
actress vijayashanthi joins bjp and telengana treasurer quit congress set to join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X