കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരനില്ലാതെ ലഗേജുമായി പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഷംഷാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരനെ കൂടാതെ ഇയാളുടെ ലഗേജുമായാണ് വിമാനം പറന്നുയര്‍ന്നത്. യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.

താന്‍ കയറുന്നതിനു മുന്‍പ് തന്നെ വിമാനം പറന്നുയരുകയായിരുന്നെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഷംഷാബാദില്‍ നിന്നും ദില്ലിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ 559 എന്ന വിമാനം രാവിലെ 6.40നാണ് പുറപ്പെട്ടത്. യാത്രക്കാരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് 7.10 ന് വിമാനം തിരിച്ചറിക്കി. പ്രശ്‌നം പരിഹരിച്ചശേഷം 7.55നാണ് വിമാനം പിന്നീട് പറന്നുയര്‍ന്നത്.

air-india

സംഭവത്തില്‍ മറ്റു യാത്രക്കാര്‍ക്കുള്‍പ്പെടെ സമയനഷ്ടം വരുത്തിവെച്ചത് എയര്‍ ഇന്ത്യ ജീവനക്കാരുടെ വീഴ്ചയാണ്. യാത്രക്കാരനില്ലാതെ ലഗേജ് മാത്രമായി വിമാനം പുറപ്പെടാന്‍ പാടില്ലെന്നാണ് നിയമം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് തന്നെ യാത്രക്കാരെല്ലാം വിമാനത്തിലുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

എന്നാല്‍, ഇക്കാര്യങ്ങളൊന്നും പാലിക്കാതെയാണ് വിമാനം പുറപ്പെട്ടതെന്ന് യാത്രക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പാണ്. മറ്റു യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ വിമാന അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ഇഎസ്എല്‍ നരസംഹന്‍ വിമാനത്തില്‍ യാത്രക്കാരനായുണ്ടായിരുന്നു.

English summary
Baggage error; Air India flight returns airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X