കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രപ്രദേശിന്റെ തലസ്ഥാനം വിജയവാഡയില്‍

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം വിജയവാഡ പ്രദേശത്ത് ആയിരിക്കും. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ തലസ്ഥാനമായ ഹൈദരാബാദ് തെലങ്കാന സംസ്ഥാനത്തിന്റെ ഭാഗമായി വിഭജിച്ചുപോയതോടെയാണ് ആന്ധ്രയ്ക്ക് പുതിയ തലസ്ഥാന നഗരം കണ്ടെത്തേണ്ടി വന്നത്.

സെപ്തംബര്‍ ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തതെന്നും നായിഡു പറഞ്ഞു. പുതിയ തലസ്ഥാനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളോ അഭിപ്രായ പ്രകടനങ്ങളോ നടത്തുന്നതില്‍ നിന്നും മന്ത്രിസഭാംഗങ്ങളെ മുഖ്യമന്ത്രി വിലക്കിയിട്ടുണ്ട്.

chandrababunaidu

വ്യാഴാഴ്ച അസംബ്ലിയില്‍ വെച്ച് പുതിയ തലസ്ഥാനം പ്രഖ്യാപിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തലസ്ഥാനം പ്രഖ്യാപിക്കുന്നതിന് ശുഭകരമായ ദിവസമല്ല എന്ന ഉപദേശത്തെ തുടര്‍ന്ന് ഇത് മാറ്റി വെക്കുകയായിരുന്നു. വിജയവാഡ പ്രദേശത്തായിരിക്കും പുതിയ തലസ്ഥാനം എന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ആന്ധ്ര പ്രദേശിന്റെ പുതിയ തലസ്ഥാനം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

മൂന്ന് വന്‍ നഗരങ്ങളും 14 സ്മാര്‍ട്ട് സിറ്റികളും ആന്ധ്രയില്‍ ഉണ്ടാകും. പുതിയ തലസ്ഥാനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി മന്ത്രിസഭാ ഉപസിമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസങ്ങളുടെ സസ്‌പെന്‍സിന് ശേഷമാണ് ആന്ധ്രപ്രദേശിന്റെ തലസ്ഥാനത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്.

English summary
Vijayawada will be the new capital of Andhra Pradesh, Chief Minister N. Chandrababu Naidu announced Thursday. He told the assembly that the government has decided to locate the capital at central place of the state around Vijayawada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X