• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയെ മൂന്നാമതാക്കി ഒവൈസി, മുസ്ലീം വോട്ടുകള്‍ പിടിച്ചു, 20 സീറ്റില്‍ ജയം, 22 ഇടത്ത് ലീഡ്!!

ഹൈദരാബാദ്: ഗ്രേറ്റര്‍ തെലങ്കാന മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തുടക്കത്തിലെ മുന്നേറ്റത്തിന് ശേഷം തകര്‍ന്ന് തരിപ്പണമായി ബിജെപി. ബിജെപിയെ വെല്ലുവിളിച്ച അസാദുദ്ദീന്‍ ഒവൈസി വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ബിജെപി ലീഡ് നേടിയ പല വാര്‍ഡുകളും തെലങ്കാന രാഷ്ട്ര സമിതിയും മജ്‌ലിസ് പാര്‍ട്ടിയും ചേര്‍ന്ന് തേരോട്ടം നടത്തുന്നതാണ് പേപ്പര്‍ ബാലറ്റുകള്‍ എണ്ണുന്ന ശേഷം കണ്ടത്. അതേസമയം തന്നെ ഇതുവരെ ഏറ്റവുമധികം സീറ്റുകളില്‍ വിജയിച്ചതും ഒവൈസിയുടെ പാര്‍ട്ടിയാണ്.

cmsvideo
  Asaduddin Owaisi defeated BJP in Hyderabad | Oneindia Malayalam
  മജ്‌ലിസ് പാര്‍ട്ടിയുടെ കരുത്ത്

  മജ്‌ലിസ് പാര്‍ട്ടിയുടെ കരുത്ത്

  ഹൈദരാബാദ് തന്റെ കോട്ടയാണെന്ന് ആവര്‍ത്തിച്ച പ്രഖ്യാപിച്ച നേതാവാണ് അസാദുദ്ദീന്‍ ഒവൈസി. നാല് മണി വരെയുള്ള കണക്കുകള്‍ പ്രകാരം തെലങ്കാന രാഷ്ട്ര സമിതി 70 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഇവര്‍ ലീഡ് ഉറപ്പിച്ച് മുന്നോട്ട് പോവുകയാണ്. ഇതുവരെ ആറ് സീറ്റുകള്‍ അവര്‍ വിജയിച്ചു കഴിഞ്ഞു. 64 ഇടത്ത് ലീഡ് ചെയ്യുന്നു. അതേസമയം മജ്‌ലിസ് പാര്‍ട്ടി 20 സീറ്റ് വിജയിച്ചു കഴിഞ്ഞു. 22 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. ഇതുവരെ ജയം പ്രഖ്യാപിച്ച വാര്‍ഡുകള്‍ കൂടുതല്‍ സ്വന്തമാക്കിയത് മജ്‌ലിസ് പാര്‍ട്ടിയാണ്.

  ഇടിഞ്ഞുപൊളിഞ്ഞ് ബിജെപി

  ഇടിഞ്ഞുപൊളിഞ്ഞ് ബിജെപി

  88 സീറ്റില്‍ ലീഡ് നേടിയിരുന്ന ബിജെപി പേപ്പര്‍ ബാലറ്റ് എണ്ണിയതോടെ തകര്‍ന്ന് തരിപ്പണമായി. നിലവില്‍ 35 സീറ്റിലാണ് അവര്‍ ആകെ ലീഡ് ചെയ്യുന്നത്. ഒരു സീറ്റിലാണ് ആകെ വിജയിച്ചത്. ബിജെപി ദേശീയ നേതാക്കളെ മുഴുവന്‍ കൊണ്ടുവന്ന് ഹൈദരാബാദ് ആകെ ഉഴുതുമറിച്ച് പ്രചാരണം നടത്തിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ വളരെ മുന്നിലായിരുന്നു ബിജെപി. അവരുടെ നേതാക്കളില്‍ പലരും വിജയപ്രഖ്യാപനം വരെ നടത്തിയിരുന്നു. എന്നാല്‍ ഹൈദരാബാദിലെ മോഹം വ്യാമോഹമായി മാറിയിരിക്കുകയാണ്.

  മുസ്ലീം വോട്ടുകള്‍ മാറിയില്ല

  മുസ്ലീം വോട്ടുകള്‍ മാറിയില്ല

  ഹൈദരാബാദില്‍ ധ്രുവീകരണ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഒരുപാട് വലിയ നേട്ടങ്ങള്‍ ലഭിച്ചില്ലെന്ന് വ്യക്തമാണ്. പാകിസ്താന്‍, ജിന്ന പരാമര്‍ശങ്ങളും ഏറ്റില്ലെന്ന് ഉറപ്പാണ്. 50 ശതമാനത്തിലേറെ മുസ്ലീം വോട്ടുകള്‍ തെലങ്കാനയിലുണ്ട്. ഇവരെ കൂട്ടുപിടിച്ചാല്‍ മാത്രമേ ബിജെപിക്ക് ഇവിടെ ജയിക്കാനാവൂ എന്ന് ഒവൈസി വ്യക്തമാക്കിയിരിക്കുകയാണ്. അതിലേറെ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടി ഒവൈസി നേടിയ ജയം കൂടിയാണിത്. മജ്‌ലിസ് പാര്‍ട്ടിയുടെ വോട്ടില്‍ നിന്ന് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്.

  20 വാര്‍ഡുകളിലെ തേരോട്ടം

  20 വാര്‍ഡുകളിലെ തേരോട്ടം

  മെഹദിപട്ടണത്ത് മുന്‍ ഡെപ്യൂട്ടി മേയര്‍ മജീദ് ഹുസൈന്‍ ജയം നേടി. ഇത് മജ്‌ലിസ് പാര്‍ട്ടിയുടെ നേട്ടമാണ്. ദബീര്‍പുര, രംനാസ്പുര, ദൂദ്ബൗളി, കിഷന്‍ബാഗ്, നവാബ് സാഹബ് കുന്ത്, ശാസ്തിപുരം, റെയ്ന്‍ബസാര്‍, ലളിതാബാഗ്, ബര്‍ക്‌സ്, പട്ടേര്‍ഗട്ടി, പുരാനാപൂല്‍, റിയാസ്തനഗര്‍, അഹമ്മദ് നഗര്‍,തൊലിചൗക്കി, നാനല്‍നഗര്‍, ചൗനി, തലബ്ചലഞ്ചലം, ഷാഅലി ബാന്ധ, ജഹാനുബ എന്നീ വാര്‍ഡുകളില്‍ മജ്‌ലിസ് പാര്‍ട്ടിയുടെ തേരോട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്.

  ഒവൈസിയുടെ വിശ്വാസ്യത

  ഒവൈസിയുടെ വിശ്വാസ്യത

  ബിജെപിയുടെ ബി ടീമാണെന്നും, അവര്‍ക്ക് വേണ്ടി വോട്ടു ചോര്‍ത്തുന്നുവെന്നുമാണ് ഒവൈസിക്കെതിരെയുള്ള ആരോപണം. എന്നാല്‍ നേരിട്ടുള്ള പോരാട്ടത്തില്‍ ബിജെപിയെ തരിപ്പണമാക്കിയിരിക്കുകയാണ് അവര്‍. രണ്ടാം സ്ഥാനം ബിജെപിയില്‍ നിന്ന് അവര്‍ നേടിയെടുക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തേത്ത് പോലെ ടിആര്‍എസ് കഴിഞ്ഞാല്‍ ഹൈദരാബാദില്‍ പ്രബല ശക്തി താന്‍ തന്നെയാണെന്ന് ഒവൈസി തെളിയിച്ചു. മജ്‌ലിസ് പാര്‍ട്ടി മത്സരിച്ച പല മണ്ഡലങ്ങളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇത് നേരിട്ട് പരാജപ്പെടുത്തിയതിന്റെ തെളിവാണ്.

  വിടാതെ ടിആര്‍എസ്

  വിടാതെ ടിആര്‍എസ്

  ടിആര്‍എസ് ബിജെപിക്കെതിരെ വാളെടുത്ത് തുടങ്ങിയിട്ടുണ്ട്. വിജയാഹ്ലാദവും പാര്‍ട്ടി ആസ്ഥാനത്ത് തുടങ്ങി. എന്തിനാണ് കേന്ദ്ര നേതാക്കള്‍ തെലങ്കാനയില്‍ വന്നതെന്ന് മന്ത്രി തലാസാനി ശ്രീനിവാസ് യാദവ് ചോദിച്ചു. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമായിരുന്നു. ദില്ലിയില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. കര്‍ഷക പ്രക്ഷോഭം അവര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ അത് പരിഹരിക്കാന്‍ കേന്ദ്രത്തിന് താല്‍പര്യമില്ല. അവര്‍ വോട്ടിനായി ഇവിടെയെത്തിയെന്നും ശ്രീനിവാസ് യാദവ് പറഞ്ഞു.

  ഒവൈസിയുടെ പ്ലാന്‍

  ഒവൈസിയുടെ പ്ലാന്‍

  ടിആര്‍എസ് പല മണ്ഡലങ്ങളിലും മജ്‌ലിസ് പാര്‍ട്ടിക്കൊപ്പം നിന്നിരുന്നു. ബിജെപിയെ മുഖ്യ ശത്രുവായി കണ്ടുള്ള ഈ നീക്കമാണ് കളത്തില്‍ വിജയിച്ചത്. ഇനിയും ബിജെപിയുടെ നേട്ടം ഇടിയുമെന്ന് ടിആര്‍എസ് നേതാവ് കെ കവിത പറഞ്ഞു. അതേസമയം ടിആര്‍എസ്സിന്റെ പിന്തുണ ബിജെപിയെ പരാജയപ്പെടുന്നതില്‍ ഒവൈസിക്കും അതുപോലെ ടിആര്‍എസ്സിന് ഈ ലീഡ് നേടുന്നതിന് ഒവൈസിയുടെ പിന്തുണ ഗുണം ചെയ്തു. ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാക്കാമെന്ന ബിജെപിയുടെ മോഹം നടപ്പാവണമെങ്കില്‍ കുറച്ച് കൂടി കാത്തിരിക്കണം.

  English summary
  asaduddin owaisi push bjp to third place in ghmc election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X