കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ 2 മാസ്റ്റര്‍ ബ്രെയിന്‍, അണിയറയില്‍ കളിച്ചത് ഇവര്‍, എല്‍ബി നഗറിലെ 11 സീറ്റും തൂത്തുവാരി

Google Oneindia Malayalam News

ഹൈദരാബാദ്: ബിജെപി ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നേട്ടം കുറിച്ച് മൂന്ന് പേരുടെ മികവില്‍. രണ്ട് പേര്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മൂന്നാമത്തെയാള്‍ ദേശീയ തലത്തില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയ നേതാവാണ്. കൃത്യമായ ആസൂത്രണം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തോടെ ഹൈദരാബാദില്‍ നടന്നിട്ടുണ്ട്. ദേശീയ നേതാക്കളെ കൊണ്ടുവന്നതും ഈ പ്ലാനിംഗിന്റെ ഭാഗമാണ്. ടിആര്‍എസ് ദുര്‍ബലമാകുമെന്ന് കരുതിയ സീറ്റുകള്‍ കൃത്യമായി മനസ്സിലാക്കിയാണ് ബിജെപി ഏത് പ്രചാരണം വേണമെന്ന് തീരുമാനിച്ചതും.

മാസ്റ്റര്‍ ബ്രെയിന്‍ ആ നേതാവ്

മാസ്റ്റര്‍ ബ്രെയിന്‍ ആ നേതാവ്

ബിജെപിയുടെ ക്യാമ്പയിന്‍ എങ്ങനെ വേണമെന്ന് തീരുമാനിച്ചത് സംസ്ഥാന അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാറാണ്. 48 സീറ്റിലേക്കുള്ള ബിജെപിയുടെ കുതിപ്പ് സഞ്ജയ് കുമാര്‍ കൃത്യമായി മുന്നില്‍ കണ്ടിരുന്നു. ബിജെപിയെ ടിആര്‍എസ്സിന് വെല്ലുവിളിയായി മാറ്റിയതും അദ്ദേഹം തന്നെയാണ്. അഗ്രസീവായിട്ടുള്ള ക്യാമ്പയിനായിരുന്നു സഞ്ജയ് നയിച്ചത്. ഹൈദരാബാദില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന പ്രചാരണം വലിയ പ്രചാരം നേടി. റോഹിംഗ്യ, പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്നിവ വന്‍ സക്‌സസായി.

രണ്ട് സൂചനകള്‍

രണ്ട് സൂചനകള്‍

ബിജെപി ഹൈദരാബാദിലെ സാധ്യതകള്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടിയതും അടുത്തിടെ ദുബ്ബാക്ക ഉപതിരഞ്ഞെടുപ്പില്‍ ജയം നേടിയതും ഇതിന്റെ സൂചനയായിരുന്നു. സഞ്ജയ് കുമാര്‍ ഇത് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അമിത് ഷായും നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പ്രചാരണത്തിനായി എത്തുമെന്ന് ഉറപ്പിച്ചത്. അത്തരമൊരു നീക്കമുണ്ടായാല്‍ ഹൈദരാബാദ് ഇളക്കി മറിക്കാനാവും എന്ന് സംസ്ഥാന നേതൃത്വത്തെ അദ്ദേഹം വിശ്വസിപ്പിച്ചു. അത് വിജയിക്കുകയും ചെയ്തു.

ഒപ്പം നിന്നത് ഇവര്‍

ഒപ്പം നിന്നത് ഇവര്‍

സഞ്ജയ് കുമാര്‍ ആദ്യമൊരു ടീമിനെ ഹൈദരാബാദില്‍ സംഘടിപ്പിച്ചിരുന്നു. സീനിയര്‍ നേതാവും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഡിയാണ് എങ്ങനെ പ്രചാരണത്തെ നയിക്കാമെന്ന് തീരുമാനിച്ചത്. ദേശീയ നേതാക്കളെ കൊണ്ടുവന്ന് ഒരു നിശബ്ദ തരംഗമാണ് ബിജെപി ഉദ്ദേശിച്ചത്. തെലങ്കാന രാഷ്ട്ര സമിതി ബിജെപിയെ വിലകുറച്ച് കണ്ടതും നേതാക്കള്‍ക്ക് ഗുണകരമായി മാറി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തരംഗം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന ചന്ദ്രശേഖര്‍ റാവുവിന്റെ വിശ്വാസം തീര്‍ത്തും അസ്ഥാനത്തുള്ളതായി പോയി.

പവന്‍ കല്യാണും ഇറങ്ങി

പവന്‍ കല്യാണും ഇറങ്ങി

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ സഹായവും ഗ്രൗണ്ട് തലത്തില്‍ ബിജെപിക്കുണ്ടായിരുന്നു. പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടി നേരത്തെ ഹൈദരാബാദില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. പകരം ബിജെപിക്ക് പിന്തുണ നല്‍കാനാണ് തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് അതിനൊത്ത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അടുത്ത രാജ്യസഭാ സീറ്റ് വരെ അദ്ദേഹത്തിന് നല്‍കിയാലും അദ്ഭുതപ്പെടാനില്ല. ഫാന്‍സ് അസോസിയേഷനുകളുടെ നേട്ടം ഉണ്ടായത് ബിജെപിക്കാണ്.

എല്‍ബി നഗര്‍ തൂത്തുവാരി

എല്‍ബി നഗര്‍ തൂത്തുവാരി

ടിആര്‍എസ് കോട്ടകള്‍ ഒന്നൊന്നായി തകര്‍ന്ന് പൊളിഞ്ഞതും ബിജെപിയുടെ ഈ ഫോര്‍മുലയുടെ മിടുക്കായിരുന്നു. എല്‍ബി നഗറിലെ 11 ഡിവിഷനുകളും ബിജെപി തൂത്തുവാരി. ഇത് പ്രളയബാധിത മേഖലയാണ്. ടിആര്‍എസ്സിന്റെ പ്രവര്‍ത്തനത്തില്‍ ഇവിടെയുള്ള കടുത്ത അതൃപ്തിയിലായിരുന്നു. ഇവിടെ ജനങ്ങള്‍ അതുകൊണ്ട് തന്നെയാണ് ബിജെപിയെ തിരഞ്ഞെടുത്തത്. ദുരിതാശ്വാസ പാക്കേജിലെ തട്ടിപ്പും, ഫ്‌ളാറ്റുകളുടെ തിരിമരിയും എല്ലാം കെ ചന്ദ്രശേഖര റാവുവിനെ വീഴ്ത്താന്‍ ബിജെപി നേട്ടമായ വിഷയമാണ്.

പിഴച്ചത് ഇവിടെ

പിഴച്ചത് ഇവിടെ

ടിആര്‍എസ് ശക്തി കേന്ദ്രമായ കുകട്പള്ളി, സെര്‍ലിംഗപള്ളി, ഖുത്തുബല്ലാപൂര്‍, ജൂബിലി ഹില്‍സ് സെഗ്മെന്റുകളിലാണ് ബിജെപി കുറച്ച് പിഴച്ചത്. ഈ നാലിടത്തുമായി 37 വാര്‍ഡുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വാര്‍ഡുകളാണ് ആകെ ബിജെപിക്ക് ലഭിച്ചത്. സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ ഇടിച്ചുപൊളിക്കലും അവിടെയുണ്ടായിരുന്ന മുസ്ലീം പള്ളിയും ക്ഷേത്രവും പൊളിച്ചത് ടിആര്‍എസിനെ ഇവിടെ ബാധിച്ചിട്ടില്ല. ആന്ധ്ര മേഖലയിലും ടിആര്‍എസ്സാണ് മികച്ച പ്രകടനം നടത്തിയത്. ബാക്കിയെല്ലാ വാര്‍ഡിലും ബിജെപി തകര്‍ത്ത് വാരി.

ഓരോ നിയമസഭാ മണ്ഡലത്തിലും

ഓരോ നിയമസഭാ മണ്ഡലത്തിലും

മുര്‍ഷിദാബാദ് സെഗ്മെന്റിലെ ആറില്‍ അഞ്ച് വാര്‍ഡും ബിജെപി നേടിയത് അമ്പരിപ്പിക്കുന്നതായിരുന്നു. കുകട്പള്ളിയിലൊഴിച്ച് ബാക്കിയെല്ലാം നിയമസഭാ മണ്ഡലത്തിലും ഓരോ വാര്‍ഡെങ്കിലും ബിജെപി സ്വന്തമാക്കിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവിന്റെ മികവും ഇതില്‍ ടെുത്ത് പറയേണ്ടതാണ്. ജെപി നദ്ദ ഇന്റലെക്ച്വല്‍ മീറ്റിംഗും ടിആര്‍എസ്സിനെതിരെ ജാവദേക്കര്‍ കുറ്റപത്രം സമര്‍പ്പിച്ചതും എല്ലാം ബിജെപിയുടെ തലവര മാറ്റിയെഴുതി. മുസ്ലീം വോട്ടുകള്‍ വിചാരിച്ച പോലെ ടിആര്‍എസ്സിലേക്ക് വന്നതുമില്ല.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
bjp bagged all 11 seats in hyderabad's lb nagar 2 leaders helped party to gain big in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X