• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈദരാബാദില്‍ ഒവൈസിയും ബിജെപിയും വിന്നേഴ്‌സ്, ടിആര്‍സിന് ഭരിക്കാന്‍ അവര്‍ വേണം, 7 സീറ്റ് വ്യത്യാസം!!

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് അടിപതറുന്നു എന്ന സൂചന നല്‍കി ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. ബാലറ്റ് വോട്ടുകള്‍ എണ്ണിയപ്പോള്‍ പിന്നോക്കം പോയ ബിജെപി അവസാന നിമിഷം തകര്‍ത്തടിച്ച് മുന്നേറി രണ്ടാം സ്ഥാനം പിടിച്ചെടുത്തു. പക്ഷേ മൂന്ന് കക്ഷികള്‍ തമ്മില്‍ തകര്‍പ്പന്‍ പോരാട്ടമാണ് ഇത്തവണ കാഴ്ച്ചവെച്ചത്. അസാദുദ്ദീന്‍ ഒവൈസി തിരഞ്ഞെടുപ്പിലെ കിംഗ് മേക്കറായി മാറി. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ് ഒന്നുമല്ലാതാവുന്ന കാഴ്ച്ചയും ഹൈദരാബാദില്‍ ഇത്തവണ കണ്ടു.

ടിആര്‍എസ്സിന് ഞെട്ടല്‍

ടിആര്‍എസ്സിന് ഞെട്ടല്‍

തെലങ്കാന രാഷ്ട്ര സമിതി നേരത്തെ 70 സീറ്റില്‍ അധികം ലീഡ് നേടി ഭദ്രമായ നിലയിലായിരുന്നു. എന്നാല്‍ അവസാന നിമിഷം കാര്യങ്ങളാകെ മാറി മറിഞ്ഞു. 56 സീറ്റില്‍ അവര്‍ ഒതുങ്ങി. കഴിഞ്ഞ തവണ 99 സീറ്റ് നേടി അവര്‍ ഒറ്റയ്ക്ക് ഭരിച്ച ഇടമാണ് ഹൈദരാബാദ്. തെലങ്കാനയുടെ അഞ്ചിലൊരു ഭാഗം വരും ഇത്. 43 സീറ്റുകളാണ് അവര്‍ക്ക് കൈമോശം വന്നത്. ഇതെല്ലാം ബിജെപി സ്വന്തമാക്കി. ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തത് ചന്ദ്രശേഖര്‍ റാവുവിന് ഭരണം കടുപ്പമാകും. ഹൈദരാബാദ് തെലങ്കാനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് നിര്‍ണായകമാണ്.

വിന്നേഴ്‌സ് രണ്ട് പേര്‍

വിന്നേഴ്‌സ് രണ്ട് പേര്‍

ബിജെപിയും മജ്‌ലിസ് പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടത്തിയത്. മൂന്ന് സീറ്റില്‍ നിന്ന് കുതിക്കുന്ന ബിജെപിയാണ് ഇത്തവണ സ്റ്റാറായത്. 49 സീറ്റാണ് അവര്‍ നേടിയത്. ബംഗാളില്‍ അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ അതേ നേട്ടം പോലെയാണ് ഇത്. മജ്‌ലിസ് പാര്‍ട്ടി 43 സീറ്റുമായി മൂന്നാം സ്ഥാനത്തെത്തി. ഇവര്‍ രണ്ട് പേരും കെസിആറിന്റെ നട്ടെല്ലൊടിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങി. ഗംഭീരമായ പ്രകടനത്തോടെ തിരഞ്ഞെടുപ്പിലെ വിന്നറായി ഒവൈസിയും ബിജെപിയും മാറി.

തോല്‍വിയില്‍ നിരാശ

തോല്‍വിയില്‍ നിരാശ

ടിആര്‍എസ് ക്യാമ്പ് കടുത്ത നിരാശയിലാണ്. ഒരിക്കലും ഈ ഫലം പ്രതീക്ഷിച്ചില്ലെന്ന് ടിആര്‍എസ്സിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് കെടി രാമറാവു പറഞ്ഞു. 25 കൂടുതല്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. ഞങ്ങള്‍ ഒരിക്കലും ഈ ഫലം പ്രതീക്ഷിച്ചില്ലെന്നും ടിആര്‍എസ് പറഞ്ഞു. 13 സീറ്റുകളിലെങ്കിലും ടിആര്‍എസ് 200 വോട്ടിനാണ് തോറ്റത്. അതുകൊണ്ട് നിരാശപ്പെടാന്‍ ഒന്നുമില്ല. ഞങ്ങള്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷി. ഫലം വൈകാതെ ചര്‍ച്ച ചെയ്യും. ഭരണത്തിന്റെ കാര്യം അതിന് ശേഷം ചര്‍ച്ച ചെയ്യുമെന്നും കെടിആര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നാമാവശേഷം

കോണ്‍ഗ്രസ് നാമാവശേഷം

ഒരിക്കല്‍ മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് തരിപ്പണമാകുന്ന കാഴ്ച്ചയാണ് ഹൈദരാബാദില്‍ കണ്ടത്. തോല്‍വിക്ക് പിന്നാലെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ചു. കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം മാധ്യമങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടിആര്‍എസ്സിന് വേണ്ടിയും ബിജെപിക്ക് വേണ്ടിയും അവര്‍ പ്രവര്‍ത്തിച്ചു. പണം വാങ്ങിയാണ് അവര്‍ പണിയെടുത്തത്. കോണ്‍ഗ്രസിനെ മോശക്കാരാക്കി കാണിക്കുന്നതില്‍ ഇവര്‍ വിജയിച്ചുവെന്നും ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.

ഒവൈസി ഗെയിം ചേഞ്ചര്‍

ഒവൈസി ഗെയിം ചേഞ്ചര്‍

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ചന്ദ്രശേഖര്‍ റാവുവിന് ഒവൈസിയുടെ സഹായം വേണ്ടി വരും. ബിജെപിയുടെ സാന്നിധ്യം ശരിക്കും ഗുണം ചെയ്തത് ഒവൈസിക്കാണ്. കാരണം ടിആര്‍എസ്സിന് ഇനി ഒവൈസിയില്ലാതെ ഭരിക്കാനാവില്ല. എന്ത് തീരുമാനവും അവരുമായി ആലോചിക്കേണ്ടി വരും. മജ്‌ലിസ് പാര്‍ട്ടി ടിആര്‍എസ്സിന്റെ സഖ്യകക്ഷി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവരെ ഭരണത്തിന്റെ ഭാഗമാക്കിയിരുന്നില്ല കെസിആര്‍. കാരണം ഒറ്റയ്ക്ക് ഭൂരിപക്ഷം അവര്‍ക്ക് കിട്ടിയിരുന്നു.

കെസിആറിന് രക്ഷയില്ല

കെസിആറിന് രക്ഷയില്ല

കോണ്‍ഗ്രസ് പോയതോടെ ഇനി പ്രതിപക്ഷമുണ്ടാവില്ലെന്ന ആശ്വാസത്തിലായിരുന്നു കെസിആര്‍. എന്നാല്‍ ബിജെപിയുടെ വരവ് എല്ലാവരെയും ഞെട്ടിച്ചായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റ് നേടി ആദ്യം കെസിആറിനെ ഞെട്ടിച്ചു. പിന്നീട് ദുബ്ബാക്കയിലെ ഉപതിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം. ഇപ്പോഴിതാ മുനിസിപ്പല്‍ കോര്‍പ്പറേഷനും വന്‍ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. 20 സീറ്റുകള്‍ ഭൂരിപക്ഷം നേടാന്‍ കെസിആറിന് ഇനിയും ആവശ്യമാണ്. അത് ഒവൈസിയില്ലാതെ കിട്ടില്ല. ഇത് ബിജെപിക്ക് കൂടുതല്‍ കരുത്ത് പകരം. ഒവൈസിയുടെ സാന്നിധ്യമാണ് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ ബിജെപിയെ സഹായിക്കുന്നത്.

തെലുങ്ക് രാഷ്ട്രീയം മാറുന്നു

തെലുങ്ക് രാഷ്ട്രീയം മാറുന്നു

ജാതിയില്‍ അധിഷ്ഠിതമായ തെലങ്കാന രാഷ്ട്രീയം മാറുന്നുവെന്ന് വ്യക്തമാണ്. ഇത് ദേശീയതയിലേക്ക് വഴിമാറുകയാണ്. ഹിന്ദുത്വത്തില്‍ കേന്ദ്രീകരിച്ചാണ് ബിജെപി പ്രചാരണം നടത്തിയത്. അത് കൃത്യമായി ഗുണം ചെയ്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെസിആര്‍ ഭയപ്പെട്ടത് സംഭവിക്കും. 2023ല്‍ കൂടുതല്‍ നീക്കങ്ങള്‍ ബിജെപി നടത്തും. കോണ്‍ഗ്രസിനേക്കാള്‍ വലിയ എതിരാളിയായി ബിജെപി കെസിആറിന് മുന്നിലെത്തിയിരിക്കുകയാണ്. ഇനിയും പ്രാദേശിക നേതാവായി നിന്നാല്‍ ബിജെപിയെ നേരിടാന്‍ കെസിആറിന് ആവില്ല. അദ്ദേഹം മറ്റ് കക്ഷികളെ ഒപ്പം കൂട്ടേണ്ടി വരും. എന്തായാലും നിലവില്‍ വെറും 7 സീറ്റ് വ്യത്യാസമാണ് ബിജെപിയും ടിആര്‍എസ്സും തമ്മിലുള്ളത്. അത് തന്നെ ബിജെപിക്ക് അധികാരം പിടിക്കാനാവുമെന്ന സൂചനയാണ് നല്‍കുന്നത്.

English summary
bjp biggest gainer in ghmc election, kcr wants owaisi's help to rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X