കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ 80 സീറ്റിലേറെ സീറ്റില്‍ ലീഡ്, ബിജെപിയുടെ കുതിപ്പിന് പിന്നില്‍ ബീഹാറിലെ വിജയശില്‍പ്പി!!

Google Oneindia Malayalam News

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആദ്യ ഘട്ട ഫല സൂചനകളില്‍ കുതിച്ച് കയറി ബിജെപി. പാര്‍ട്ടിയുടെ മിഷന്‍ ദക്ഷിണേന്ത്യ വിജയകരമായെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമിത് ഷായല്ല ഇവിടെ കളിച്ചത്. അമിത് ഷാ നിയോഗിച്ച ഒരു നേതാവാണ് ഹൈദരാബാദിനെ മാറ്റി മറിച്ചത്. ബീഹാര്‍ ബിജെപി നേടിക്കൊടുത്ത അതേ നേതാവിനെ തന്നെയാണ് ബിജെപി ഇവിടെയും ഉപയോഗിച്ചത്. തീര്‍ച്ചയായും ധ്രുവീകരണം ഉണ്ടായെങ്കിലും, ബിജെപിയുടെ നേട്ടം ടിആര്‍എസിന്റെ ദൗര്‍ബല്യത്തില്‍ നിന്നാണ് വന്നത്.

ദുബ്ബാക്കയിലെ ജയം

ദുബ്ബാക്കയിലെ ജയം

ദുബ്ബാക്കയിലെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ ബിജെപി തെലങ്കാനയിലെ എല്ലാ നീക്കങ്ങളും പുതിയ രീതിയിലേക്ക് കൊണ്ടുവന്നിരുന്നു. ഹൈദരാബാദ് പിടിക്കുക എന്നത് 2023ലേക്കുള്ള നീക്കമായിട്ടാണ് ബിജെപി കണ്ടത്. ബിജെപി ഇവിടെ ഉപയോഗിച്ചത് ഭൂപേന്ദ്ര യാദവിനെയാണ്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ബിജെപിക്ക് ബീഹാര്‍ നേടി കൊടുക്കുന്നതില്‍ ഭൂപേന്ദ്ര യാദവാണ് നിര്‍ണായക പങ്കുവഹിച്ചത്. അമിത് ഷാ ഇത് തിരിച്ചറിഞ്ഞാണ് ഹൈദരാബാദിലും യാദവിനെ ഉപയോഗിച്ചത്.

കുതിച്ച് കയറി ബിജെപി

കുതിച്ച് കയറി ബിജെപി

പത്ത് മണിവരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി കുതിച്ച് കയറുകയാണ്. 88 വാര്‍ഡുകളില്‍ അവര്‍ ലീഡ് ചെയ്യുന്നുണ്ട്. ബഹുദൂരം മുന്നിലാണിത്. അതേസമയം തെലങ്കാന രാഷ്ട്ര സമിതി 34 ഇടത്തും മജ്‌ലിസ് പാര്‍ട്ടി 17 ഇടത്തുമാണ് ലീഡ് ചെയ്യുന്നത്. ഇതുവരെ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. അതില്‍ ബഹുഭൂരിപക്ഷവും ബിജെപിക്കൊപ്പമാണ്. 1926 പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് എണ്ണിയത്. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്നതാണ് ഏറ്റവും ഞെട്ടിക്കുന്നത്.

പേര് മാറ്റം പരിഗണനയില്‍

പേര് മാറ്റം പരിഗണനയില്‍

ബിജെപി ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. തുടക്കത്തിലെ ഫലം വന്നതോടെ ബിജെപി നേതാവ് ബിഎല്‍ സന്തോഷും അങ്ങനെ തന്നെയാണ് സംസാരിച്ചത്. വെല്‍ഡണ്‍ ഭാഗ്യനഗര്‍, എന്നാണ് അദ്ദേഹം കുറിച്ചത്. തെലങ്കാനയില്‍ മാറ്റം തുടങ്ങിയെന്നും, അത് ടിആര്‍എസിന് ജനങ്ങള്‍ നല്‍കുന്ന സന്ദേശമാണെന്നും ബിജെപി എംപി ഡി അരവിന്ദ് പറഞ്ഞു. അതേസമയം പേര് മാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അത് പക്ഷേ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ബിജെപിയുടെ കമ്മിറ്റ്‌മെന്റ്

ബിജെപിയുടെ കമ്മിറ്റ്‌മെന്റ്

പാര്‍ട്ടിയാണ് വലുതെന്ന ബിജെപിയുടെ നയമാണ് ഹൈദരാബാദില്‍ വിജയിച്ചത്. ഏത് തിരഞ്ഞെടുപ്പും വിജയിക്കാനുള്ളതാണെന്ന് അവര്‍ എതിരാളികളെ പഠിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് നേതാക്കള്‍ നേരത്തെ യുപിയിലെ ഉപതിരഞ്ഞെടുപ്പിനെ അവഗണിച്ചിരുന്നു. അവരുടെ നേതൃത്വം ഒന്നിനെയും വൈകാരികമായി കാണുന്നില്ല. ഇവിടെയാണ് ബിജെപി കളി അവരെ പഠിപ്പിച്ചത്. അമിത് ഷായും ജെപി നദ്ദയും യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ ഹൈദരാബാദിലെത്തി.

തെലങ്കാനയിലെ അഞ്ചിലൊന്ന്

തെലങ്കാനയിലെ അഞ്ചിലൊന്ന്

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 150 വാര്‍ഡുകളുണ്ട്. തെലങ്കാന നിയമസഭയുടെ അഞ്ചിലൊന്ന് സീറ്റുകളും ഇവിടെയാണ്. 24 സീറ്റുകളോളം ഈ മേഖലയിലുണ്ടാവും. മൊത്തം 119 സീറ്റാണ് ഉള്ളത്. അഞ്ച് ലോക്‌സഭാ സീറ്റുകളും ഈ മേഖലയില്‍ ഉണ്ട്. കഴിഞ്ഞ തവണ വെരും അഞ്ച് സീറ്റാണ് ബിജെപി നേടിയത്. അതാണ് ഇത്തവണത്തെ കുതിപ്പിന്റെ നേട്ടം വര്‍ധിപ്പിക്കുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും ഏഴ് ശതമാനം വോട്ടാണ് ബിജെപി നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് 19.50 ശമതാനമായി. ഇത് ടിആര്‍എസ്സിനുള്ള മുന്നറിയിപ്പായിരുന്നു.

കോണ്‍ഗ്രസ് പോക്കറ്റുകളില്‍

കോണ്‍ഗ്രസ് പോക്കറ്റുകളില്‍

കോണ്‍ഗ്രസായിരുന്നു തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ മുഖ്യ പ്രതിപക്ഷം. കോണ്‍ഗ്രസ് കോട്ടകള്‍ ദുര്‍ബലമായപ്പോള്‍ അവിടെ കേറി കളിക്കുകയായിരുന്നു ബിജെപി. മജ്‌ലിസ് പാര്‍ട്ടിക്ക് ഹൈദരാബാദിന് അപ്പുറമൊരു നേട്ടമുണ്ടാക്കാനും സാധിക്കാതെ പോയി. തെലങ്കാനയിലെ മറ്റിടങ്ങളില്‍ ബിജെപിക്ക് എതിരാളിയായി കെസിആര്‍ മാത്രമാണ് ഉണ്ടാവുക. ഇത് കൂടുതല്‍ ഗുണം ചെയ്യുന്നതാണ് ഇപ്പോള്‍ കണ്ടിരിക്കുന്നത്. ഹൈദരാബാദില്‍ കൂടി തേരോട്ടം വന്നതോടെ ഒവൈസി തീര്‍ത്തും ഇല്ലാതാക്കുന്ന കാഴ്ച്ചയാണ് കണ്ടിരിക്കുന്നത്.

കൃത്യമായ വീഴ്ച്ചകള്‍

കൃത്യമായ വീഴ്ച്ചകള്‍

ഒവൈസിയുടെ സാന്നിധ്യം ബിജെപി കൂടുതല്‍ ഗുണംചെയ്തു. റോഹിംഗ്യ, ജിന്ന, ഒസാമ, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, നൈസാം സംസ്‌കാരം എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പാക്കേജ് പ്രചാരണം കൃത്യമായി ഏറ്റിരിക്കുകയാണ്. നൈസാം സംസ്‌കാരത്തില്‍ നിന്ന് ഹൈദരാബാദിനെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. അതേസമയം 2023 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ലോഞ്ച് പാഡായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ ബിജെപി കണ്ടത്. 99 സീറ്റില്‍ ബിജെപി ടിആര്‍എസ്സുമായി നേരിട്ട് മുട്ടുന്നുണ്ട്. 51 സീറ്റില്‍ ത്രികോണ മത്സരവും ഇനി നടക്കും. ബിജെപിയെ കൃത്യമായി ശ്രദ്ധിക്കേണ്ട സാഹചര്യത്തിലാണ് ചന്ദ്രശേഖര റാവു.

Recommended Video

cmsvideo
മുംബൈയിൽ തോറ്റ് തുന്നംപാടി BJP | Oneindia Malayalam

English summary
bjp leader bhupender yadav behind bjp's gain in ghmc election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X