കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷികാന്ത് കാമത്ത് അന്തരിച്ചു, സ്ഥിരീകരിച്ചത് നടന്‍ റിതേഷ് ദേശ്മുഖ്, ആദരാഞ്ജലികളുമായി ബോളിവുഡ്!!

Google Oneindia Malayalam News

ഹൈദരാബാദ്: പ്രാര്‍ത്ഥനകളൊന്നും ഫലിച്ചില്ല ബോളിവുഡിനെ തീരാ ദു:ഖത്തിലാഴ്ത്തി സംവിധായകന്‍ നിഷികാന്ത് കാമത്ത് വിടവാങ്ങി. കരള്‍ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലെ എഐജി ആശുപത്രിയിലായിരുന്നു അദ്ദേത്തിന്റെ അന്ത്യം. നിഷികാന്ത് കാമത്തിന് 50 വയസ്സായിരുന്നു. ലിവോര്‍ സിറോസിസ് രോഗമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് നേരത്തെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കുറച്ച് ദിവസമായി അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കാമത്ത് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

1

നടന്‍ റിതേഷ് ദേശ്മുഖാണ് കാമത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഞാന്‍ നിന്നെ മിസ്സ് ചെയ്യും സുഹൃത്തേ. സമാധാനമായി വിശ്രമിക്കൂ എന്നായിരുന്നു റിതേഷ് ട്വിറ്ററില്‍ കുറിച്ചത്. റിതേഷുമൊത്ത് മറാത്തിയില്‍ ലാല്‍ ബാരി എന്ന ആക്ഷന്‍ ചിത്രം നിഷികാന്ത് കാമത്ത് സംവിധാനം ചെയ്തിരുന്നു. അജയ് ദേവ്ഗണും കാമത്തിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിഷികാന്തുമായുള്ള എന്റെ ബന്ധം വെറും ദൃശ്യത്തില്‍ ഒതുങ്ങുന്നതല്ല. അത് അവിടുന്ന വളര്‍ന്നൊരു ബന്ധമാണ്. അദ്ദേഹം സമര്‍ത്ഥനായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നയാള്‍. പെട്ടെന്ന് ഞങ്ങളെ വിട്ട് പോയി എന്ന് അജയ് കുറിച്ചു.

നിഷികാന്ത് കാമത്ത് ബോളിവുഡ് ചിത്രം ദൃശ്യത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. മദാരി, മുംബൈ മേരി ജാന്‍ എന്നിവ പ്രശസ്ത ചിത്രമാണ്. മറാത്തി ചിത്രം ദോബിവലി ഫാസ്റ്റിലൂടെയാണ് കാമത്ത് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. മറാത്തി സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ദോബിവലി ഫാസ്റ്റ് നേടി. അതേസമയം ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിഷികാന്ത് കാമത്ത് മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റും നിരൂപകനുമായ കോമള്‍ നഹട്ട അദ്ദേഹം നമ്മെ വിട്ടുപോയെന്ന് ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് ആശുപത്രി അധികൃതരും നിഷികാന്തിന്റെ സുഹൃത്തുമായ റിതേഷ് ദേശ്മുഖും സ്ഥിരീകരിച്ചിരുന്നു. കാമത്ത് അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ ട്വീറ്റ് ചെയ്തു. കാമത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ജയവന്ത് വാഡ്ക്കര്‍ പോലും അദ്ദേഹം മരിച്ചെന്ന് ട്വീറ്റ് ചെയ്തിരുന്നു.

English summary
bollywood director nishikant kamat passed away at the age of 50
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X