കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക് സൈന്യം, പോലിസിനെ വട്ടം കറക്കുന്നു

Google Oneindia Malayalam News

ഹൈദരാബാദ്: www.telugusainyam.com, www.mana-andhra.com എന്ന രണ്ടു വെബ്‌സൈറ്റുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആന്ധ്ര പോലിസിനെ വട്ടംകറക്കുകയാണ്. ഹൈദരാബാദില്‍ താമസിക്കുന്ന 35 ലക്ഷം സീമാന്ധ്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം വാഗ്ദാനം ചെയ്താണ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇതിനര്‍ത്ഥം സഹായം സീമാന്ധ്രയില്‍ നിന്നുള്ളവര്‍ക്കു മാത്രമാണെന്നല്ല. സീമാന്ത്രയിലുള്ള മറ്റു പ്രദേശങ്ങളിലുള്ള തെലുങ്കര്‍ക്കും ഈ സഹായം ലഭിക്കും. ചുരുക്കത്തില്‍ തെലുങ്കരെ സഹായിക്കുന്നതിനാണ് ഈ സേന.

Telungu Sainyam

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു എസ്എംഎസ് അയയ്‌ക്കേണ്ട പണിയേയുള്ളൂ. ആയിരം വളണ്ടിയര്‍മാര്‍ ഉടന്‍ കുതിച്ചെത്തും. സംഗതി കൂടുതല്‍ ഗൗരവമുള്ളതാണെങ്കില്‍ 10000 പേരെത്തും. നിങ്ങള്‍ ചെയ്യേണ്ടത് സൈന്യത്തില്‍ ഒരു മെംബര്‍ഷിപ്പെടുക്കണം. സംഗതി ഗുണ്ടായിസമാണെങ്കിലും നിലവിലുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് വെബ്‌സൈറ്റ് പറയുന്നത്. ഒരാഴ്ചകൊണ്ട് ഒരു ലക്ഷം പേരെ അംഗങ്ങളാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍ സംഗതി അത്ര എളുപ്പമൊന്നുമല്ല. ഇതുവരെ 1500ഓളം പേരെ മാത്രമാണ് അംഗങ്ങളാക്കാന്‍ പറ്റിയത്.

എന്തായാലും സംഗതി കുട്ടികളിയായി തള്ളികളയാന്‍ പോലിസ് തയ്യാറാല്ല. വെബ്‌സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ഗോഡാഡി സിംഗപ്പൂര്‍ ഡാറ്റാ സെന്ററിനോട് അതു ഡിലിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പരത്തുന്ന ഇത്തരം സൈറ്റുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സൈബരാബാദ് പോലിസിനുള്ളത്.

English summary
yberabad police are seeking legal opinion about the activities of 'Telugu Sainyam' and other websites before proceeding with the complaint lodged against them by the Telangana IT Association (TITA).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X