മോദി ഹിറ്റ്ലര്‍: ചിരഞ്ജീവിക്ക് ചീമുട്ടയേറ്
ഹൈദരാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയെ ഹിറ്റ്ലറെന്ന് വിളിച്ച കേന്ദ്രമന്ത്രി ചിരഞ്ജീവിക്ക് നേരെ ചീമുട്ടയേറ്. മച്ചിലിപ്പട്ടണത്തെ കൊനേരു സെന്ററില്‍ ചിരഞ്ജീവിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം ഈ സംഭവത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തലവനും കൂടിയാണ് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി.
വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ചിരഞ്ജീവി നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്നും ഹിറ്റ്ലര്‍ എന്നും വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമായത്. മോദി ഒരു സ്വേച്ഛാധിപതിയാണ്. ഹിറ്റ്ലറെ പോലെ. ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളെ മൂലയ്ക്കാക്കിയാണ് മോദി വളരുന്നത്. മുന്‍ പ്രധാനമന്ത്രി വാജ്പേയ്, എല്‍ കെ അദ്വാനി തുടങ്ങിയവര്‍ ഇങ്ങനെ ഒതുക്കപ്പെട്ടവരാണ്.

ബി ജെ പി വര്‍ഗീയ പാര്‍ട്ടിയാണ്. വൈ എസ് ആര് കോണ്‍ഗ്രസ് ക്രിമിനലുകളെ വളര്‍ത്തുന്ന പാര്‍ട്ടിയാണ്. മുന്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര് കോണ്‍ഗ്രസ് പാര്‍ട്ടിയെയും ചിരഞ്ജീവി വെറുതെ വിട്ടില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ബി ജെ പി - ടി ഡി പി സഖ്യം വിചാരിച്ചാലൊന്നും ആന്ധ്രയില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല.
മോദിക്കെതിരെ ചിരഞ്ജീവിയുടെ പരാമര്‍ശം വന്നതിന് തൊട്ടുപിന്നാലെയാണ് ബി ജെ പി പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ചിലര്‍ താരത്തിന് നേരെ ചീമുട്ട വലിച്ചെറിഞ്ഞത്. തുടര്‍ന്ന് കുറനേരം പരിപാടി തടസ്സപ്പെട്ടു. ചിരഞ്ജീവിയെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 30, മെയ് ഏഴ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് ആന്ധ്രയില്‍ വോട്ടെടുപ്പ്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications