Get Updates
Get notified of breaking news, exclusive insights, and must-see stories!

'വോട്ടി'നെങ്കിലും നല്ല 'നോട്ട്' കൊടുത്തൂടേ?

ഹൈദരാബാദ്: വോട്ട് കിട്ടാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് കാശ് കൊടുക്കുന്നത് പുതിയ കാര്യമൊന്നുമല്ല. നിയമപരമായി തെറ്റാണെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഈ നോട്ട് വിതരണം പല സ്ഥലങ്ങളിലും നടക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ കൊടുക്കുന്ന നോട്ട് കള്ളനോട്ടാണെങ്കിലോ, പിന്നെങ്ങനെ ആ പാര്‍ട്ടിക്കാരെ ജനങ്ങള്‍ വിശ്വസിക്കും?

ഹൈദരാബാദിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലാണ് വോട്ടിനായി പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് കള്ളനോട്ട് വിതരണം ചെയ്തത്. നോട്ടും വാങ്ങി വോട്ടും ചെയ്ത് വീട്ടില്‍ പോയവരെല്ലാം കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

andra-pradesh

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് സ്ഥാനാര്‍ഥികള്‍ വിതരണം ചെയ്തതത്രെ. വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളാണ് തങ്ങള്‍ക്ക് കള്ളനോട്ടുകള്‍ തന്നതെന്നാണ് കൃഷ്ണ, അനന്ത്പൂര്‍ ജില്ലകളിലെ വിവിധ മുനിസിപ്പാലിറ്റികളിലെ ആളുകള്‍ പറയുന്നത്. എന്നാല്‍ കാശ് കൊടുക്കാതെ തന്നെ ജനങ്ങള്‍ തങ്ങളെ പിന്തുണയ്ക്കും എന്നാണ് പാര്‍ട്ടി നേതാക്കളുടെ വാദം.

കോണ്‍ഗ്രസും ടി ഡി പിയും ചേര്‍ന്നാണ് ജനങ്ങളെ വഞ്ചിച്ചത് എന്നും വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. വോട്ടിന് പണം വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നും അന്വേഷണം നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അഞ്ഞൂറ് രൂപ മുതല്‍ 2500 രൂപ വരെ കിട്ടിയ ആള്‍ക്കാരുണ്ടത്രെ. കള്ളനോട്ടുകള്‍ക്ക് പുറമെ 2005 ന് മുമ്പ് പ്രിന്റ് ചെയ്ത നോട്ടുകളും ഇക്കൂട്ടത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+