കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ വോട്ടെടുപ്പ് തുടങ്ങി, വോട്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താനെന്ന് ഒവൈസി!!

Google Oneindia Malayalam News

ഹൈദരാബാദ്: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വേദിയായ ഹൈദരാബാദില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ബിജെപിയും തെലങ്കാന രാഷ്ട്ര സമിതിയും വീറോടെ പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതേസമയം പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദുദ്ദീന്‍ ഒവൈസി നേരത്തെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഒവൈസി പറഞ്ഞു.

1

തെലുങ്ക് സൂപ്പര്‍ താരം ചിരജ്ഞീവിയും ഭാര്യയും രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ഹൈദരാബാദിലെ സെന്റ് ഫൈസ് ഹൈസ്‌കൂളിലെത്തിയാണ് ഇവര്‍ വോട്ട് ചെയ്തത്. തെലങ്കാന മന്ത്രിയും ടിആര്‍എസ് നേതാവുമായ കെടി രാമറാവുവും ഇവിടെ വോട്ട് ചെയ്യാനെത്തിയിരുന്നു. അതേസമയം ഇത്തവണ തിരഞ്ഞെടുപ്പ് പ്രാദേശിക വിഷയങ്ങള്‍ക്ക് അപ്പുറത്തേക്ക് നീണ്ടുപോയിരുന്നു. ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും യോഗി ആദിത്യനാഥിനെയും അടക്കം ഇറക്കിയാണ് എതിരാളികളെ ഞെട്ടിച്ചത്.

74 ലക്ഷം വോട്ടര്‍മാരാണ് ഹൈദരാബാദില്‍ വോട്ട് ചെയ്യാന്‍ യോഗ്യത നേടിയത്. ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്നായിരുന്നു യോഗിയുടെ പ്രചാരണം. തെലങ്കാനയില്‍ പുതിയൊരു പാര്‍ട്ടി വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് അത്ര നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. റോഡുകള്‍, ജലവിതരണം, തെരുവ് വിളക്കുകള്‍, ഡ്രൈനേജ്, അടിസ്ഥാന സൗകര്യ കാര്യങ്ങള്‍ക്കൊക്കെ ഇത്തവണ കുറച്ച് പ്രാധാന്യം മാത്രമാണ് ലഭിച്ചത്. ദേശീയ വിഷയങ്ങളിലേക്ക് ഇത് മാറി പോവുകയും ചെയ്തു.

ടിആര്‍എസ്സും ഒവൈസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ബിജെപി പ്രചാരണായുധമാക്കിയത്. ഇത്തവണ ഹൈദരാബാദ് ബിജെപിയുടെ മേയറെ തിരഞ്ഞെടുക്കുമെന്നും അമിത് ഷാ പറഞ്ഞു. നല്ല ഭരണമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും, അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം ഹൈദരാബാദിനെ നൈസാം സംസ്‌കാരത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഐടി ഹബ്ബായി ഹൈദരാബാദിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത വര്‍ഗീയ പ്രചാരണത്തിലേക്കും കൂടി തിരഞ്ഞെടുപ്പ് നീണ്ടിരുന്നു.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

English summary
ghmc election 2020: voting started, owaisi and chiranjeevi casts vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X