ലക്ഷങ്ങള്‍ സ്ത്രീധനം കൊടുത്തിട്ടും പീഡനം, ടെക്കി ജീവനൊടുക്കി
ഹൈദരാബാദ്: സ്ത്രീധന നിരോധന നിയമമൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്ത് സ്ത്രീധനമരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഉന്നത വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള യുവതി യുവാക്കള്‍ക്കിടയിലും സ്ത്രീധനം ഒരു പ്രശ്നം തന്നെയാണ്. 20 ലക്ഷത്തിലധികം രൂപയും സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെത്തുടര്‍ന്ന് 29കാരിയായ ടെക്കി ജീവനൊടുക്കി.
ഹൈദരാബാദ് നിസാംപേട്ട് സ്വദേശിയായ ഷൈലജയാണ് തൂങ്ങി മരിച്ചത്. സോഫ്ട് വെയര്‍ എഞ്ചിനീയറായ ഷൈലജ മൂന്ന് വര്‍ഷം മുമ്പാണ് നവീണ്‍ കുമാറിനെ വിവാഹം കഴിച്ചത്. ഇയാളും സോഫ്ട് വെയര്‍ എഞ്ചിനീയറാണ്. വിവാഹ സമയം ഷൈലജയുടെ മാതാപിതാക്കള്‍ 20 ലക്ഷത്തിലേറെ രൂപയും സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെയായി അഞ്ച് ലക്ഷത്തിലേറെ രൂപ വീണ്ടും ആവശ്യപ്പെട്ട് നവീനും മാതാപിതാക്കളും ഷൈലജയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.

പീഡനം സഹിയ്ക്കാതെ ഇവര്‍ തൂങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യക്കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ല. നവീണിന്റെ വീട്ടില്‍ വച്ചാണ് ഷൈലജ ആത്മഹത്യ ചെയ്തത്. ഒന്നര വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട് ദമ്പതിമാര്‍ക്ക്. സംഭവത്തില്‍ നവീണിനും മാതാപിതാക്കള്‍ക്കും സഹോദരിയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications