ഹൈദരാബാദില്‍ കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീടിന് മുകളില്‍ വീണു;2 കുടുംബത്തിലെ 8 പേര് മരിച്ചു
ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ചന്ദ്രയംഗുട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഗൗസേനഗറിൽ വീടുകളുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു. ഗുതരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കൂറ്റൻ കോമ്പൗണ്ട് മതിൽ ഇടിഞ്ഞ് സമീപത്തായി നിലനില്‍ക്കുന്ന രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരും അയൽ കുടുംബത്തിലെ മൂന്ന് പേരുമാണ് മരിച്ചത്.
കടയിലെത്തിയ ആൾ ഫോണുമായി കടന്നു കളഞ്ഞു: പിൻതുടർന്ന മലയാളിയ്ക്ക് ക്രൂരമർദ്ദനം, സംഭവം സൌദിയിൽ!!
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സ്ഥലം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി സന്ദർശിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോമ്പൗണ്ട് മതിൽ ഉടമയ്ക്കെതിരായി നരഹത്യയ്ക്കും അപകടത്തിനും കാരണമായ സെക്ഷൻ 304 (എ), 337 ഐപിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. . ഗൗസ് നഗര്‍ സ്വദേശിയായ മുഹമ്മദ് ജഹാംഗീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തന്റെ രണ്ട് സഹോദരന്മാരായ സമദ്, സുബ്ബാനി, പിതാവ് മുഹമ്മദ് ജഹാംഗീർ, നാല് സഹോദരിമാർ - സബിയാനാസ്, ഫൗസിയ, അനീസ്, അമ്രീൻ, മക്കൾ എന്നിവരാണ് തകര്‍ന്ന വീടുകളിള്‍ ഉണ്ടായിരുന്നതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വലിയൊരു ശബ്ദം കേട്ട് പുറത്തു വന്നു നോക്കിയപ്പോള്‍ വീടിന്റെ പുറകുവശത്ത് സ്ഥിതിചെയ്തിരുന്ന മതില് തങ്ങളുടേയും അയൽവാസിയുടെ വീടിന്റെയും മേൽ വീഴുന്നതാണ് കണ്ടത്. രണ്ട് വീടുകളും ആസ്ബറ്റോസ് ഷീറ്റുകൾ കൊണ്ട് മേഞ്ഞതായിരുന്നു.
സമദ് റബ്ബാനി (35), ഭാര്യ സാബ ഹാഷ്മി (26), ഫൗസിയ നാസ്, രണ്ട് മക്കളായ സയ്യിദ് സൈൻ (3), സൊഹൈദ് (19) ശിശു എന്നിവരാണ് മരിച്ചത്. മതിൽ പണിയുമ്പോൾ സുരക്ഷാ മുൻകരുതൽ എടുക്കുന്നതില്‍ സ്ഥലം ഉടമ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ അശ്രദ്ധമൂലം ഞങ്ങളുടെ വീടുകള്‍ക്ക് മേല്‍ മതിൽ പതിക്കുകയും എട്ട് പേർ മരിക്കുകയും ചെയ്തെന്നും പൊലീസ് പരാതിയില്‍ പറയുന്നു.