ഹൈദരാബാദില്‍ കനത്ത മഴ; നഗരത്തില്‍ വെള്ളപ്പൊക്കം, ഇന്ന് മാത്രം 2 മരണം
ഹൈദരാബാദ്: ഇന്നലെ രാത്രി മുതല്‍ തുടരുന്ന കന്നത മഴയില്‍ ഹൈദരാബാദ് നഗരവും പരിസരം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇതിനോടകം വെള്ളത്തിനടിയിലാഴിക്കഴിഞ്ഞു. കനത്ത വെള്ളക്കുത്തില്‍ ഒരു ഓട്ടോറിക്ഷയും കാറുകളും ഒഴുകി പോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയോടെ തന്നെ ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയത് നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് ഇടയാക്കുകയായിരുന്നു.
Most frightening visuals with colonies flooded in the night; #Hyderabad & adjoining districts experienced heavy rain; vehicles getting washed away @ndtv @ndtvindia pic.twitter.com/5FqYUfp6hV
— Uma Sudhir (@umasudhir) October 18, 2020
കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദില്‍ കനത്ത മഴ തുടരുകയാണ്. ഇതുവ 50 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചില പ്രദേശങ്ങളില്‍ പ്രതിദിനം 150 മില്ലീമീറ്ററില്‍ അധികം മഴ ലഭിച്ചു. ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഇടയാക്കിയിട്ടുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) ദുരന്ത നിവാരണ സേന (ഡിഎച്ച്എഫ്) ഉദ്യോഗസ്ഥർ തുടർച്ചയായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിജിലിൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ വിശ്വജിത് കമ്പതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബാബനഗർ ബി-ബ്ലോക്ക്, ഹാഫിസ് ബാബ നഗർ, ഒമർ കോളനി നബീൽ കോളനി തുടങ്ങി നിരവധി റെസിഡൻഷ്യൽ ഏരിയകൾ വെള്ളപ്പൊക്കത്തിലാണ്. മഴക്കെടുതിയില്‍ ഞായറാഴ്ച മാത്രം രണ്ടുപേര്‍ മരിച്ചു. ഹൈദരാബാദ് നഗരത്തിലെ ആർകെ പേട്ടില്‍ മതിൽ തകർന്ന് 50 വയസുകാരൻ മലക്പേട്ടിൽ വൈദ്യുതാഘാതമേറ്റു. അഞ്ച് വയസുള്ള കുട്ടിയുമാണ് മരിച്ചത്.
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. 'താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം രൂക്ഷമാണ്, ഹാഫിസ് ബാബ നഗർ, ഫൂൾബാഗ്, ഒമർ കോളനി, ഇന്ദ്ര നഗർ, ശിവാജി നഗർ, രാജീവ് നഗർ എന്നിവിടങ്ങളിലെ ജനങ്ങള്‍ കുടിയൊഴിപ്പിക്കൽ പ്രവര്‍ത്തനങ്ങളില്‍ പോലീസുമായി സഹകരിക്കണം'-കമ്മീഷണർ കുമാർ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications