കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദില്‍ കനത്ത മഴ; നഗരത്തില്‍ വെള്ളപ്പൊക്കം, ഇന്ന് മാത്രം 2 മരണം

Google Oneindia Malayalam News

ഹൈദരാബാദ്: ഇന്നലെ രാത്രി മുതല്‍ തുടരുന്ന കന്നത മഴയില്‍ ഹൈദരാബാദ് നഗരവും പരിസരം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇതിനോടകം വെള്ളത്തിനടിയിലാഴിക്കഴിഞ്ഞു. കനത്ത വെള്ളക്കുത്തില്‍ ഒരു ഓട്ടോറിക്ഷയും കാറുകളും ഒഴുകി പോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയോടെ തന്നെ ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയത് നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് ഇടയാക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഹൈദരാബാദില്‍ കനത്ത മഴ തുടരുകയാണ്. ഇതുവ 50 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചില പ്രദേശങ്ങളില്‍ പ്രതിദിനം 150 മില്ലീമീറ്ററില്‍ അധികം മഴ ലഭിച്ചു. ഇത് രൂക്ഷമായ ഗതാഗത കുരുക്കിനും ഇടയാക്കിയിട്ടുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (ജിഎച്ച്എംസി) ദുരന്ത നിവാരണ സേന (ഡിഎച്ച്എഫ്) ഉദ്യോഗസ്ഥർ തുടർച്ചയായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിജിലിൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ വിശ്വജിത് കമ്പതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

hyderabad-

ബാബനഗർ ബി-ബ്ലോക്ക്, ഹാഫിസ് ബാബ നഗർ, ഒമർ കോളനി നബീൽ കോളനി തുടങ്ങി നിരവധി റെസിഡൻഷ്യൽ ഏരിയകൾ വെള്ളപ്പൊക്കത്തിലാണ്. മഴക്കെടുതിയില്‍ ഞായറാഴ്ച മാത്രം രണ്ടുപേര്‍ മരിച്ചു. ഹൈദരാബാദ് നഗരത്തിലെ ആർ‌കെ പേട്ടില്‍ മതിൽ തകർന്ന് 50 വയസുകാരൻ മലക്പേട്ടിൽ വൈദ്യുതാഘാതമേറ്റു. അഞ്ച് വയസുള്ള കുട്ടിയുമാണ് മരിച്ചത്.

താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. 'താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം രൂക്ഷമാണ്, ഹാഫിസ് ബാബ നഗർ, ഫൂൾബാഗ്, ഒമർ കോളനി, ഇന്ദ്ര നഗർ, ശിവാജി നഗർ, രാജീവ് നഗർ എന്നിവിടങ്ങളിലെ ജനങ്ങള്‍ കുടിയൊഴിപ്പിക്കൽ പ്രവര്‍ത്തനങ്ങളില്‍ പോലീസുമായി സഹകരിക്കണം'-കമ്മീഷണർ കുമാർ പറഞ്ഞു.

English summary
Heavy rains in Hyderabad; vehicles Floating, Flooded Streets, 2 deaths in today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X