മതം മാറി വിവാഹം; 26 കാരിയെ കൊന്നു
ഗുണ്ടൂര്‍: അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത മകളെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ഞെട്ടിപ്പിക്കുന്ന ഈ ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദ് എച്ച് സി എല്ലില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ദീപ്തി എന്ന 26 കാരിയാണ് കൊല്ലപ്പെട്ടത്.
സഹപ്രവര്‍ത്തകനായിരുന്ന കിരണ്‍ കുമാര്‍ എന്ന 29 കാരനെയാണ് ദീപ്തി അച്ഛനമ്മമാരുടെ സമ്മതിമില്ലാതെ വിവാഹം ചെയ്തത്. ആര്യസമാജത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. മകളെയും ഭര്‍ത്താവ് കിരണ്‍ കുമാറിനെയും ബന്ധുക്കളെയും സല്‍ക്കാരത്തിനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു ദീപ്തിയുടെ മാതാപിതാക്കള്‍ ഈ ക്രൂരകൃത്യം നടത്തിയത്.

മകളെ മാത്രം വീട്ടിലേക്ക് കൊണ്ടുപോയ ഇവര്‍ കിരണ്‍ കുമാറിനോടും ബന്ധുക്കളോടും ഒരു ലോഡ്ജില്‍ താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അച്ഛനമ്മമാരോടൊപ്പം പോയ ദീപ്തിയുടെ ഫോണിലേക്ക് കിരണ്‍ കുമാര്‍ ഏറെ നേരം വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതില്‍ സംശയം തോന്നി കിരണ്‍ കുമാറും കൂട്ടുകാരും ഭാര്യ വീട്ടിലെത്തിയപ്പോളാണ് ദീപ്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
മകള കൈാലപ്പെടുത്തിയ ശേഷം ദീപ്തിയുടെ അച്ഛനായ ഹരിബാബുവും അമ്മ സാമ്പ്രാജ്യവും രക്ഷപ്പെടുകയായിരുന്നു എന്ന് ഗുണ്ടൂര്‍ വെസ്റ്റ് ഡി എസ് പി കെ നാഗരാജു പറഞ്ഞു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകള്‍ കിരണ്‍ കുമാറുമായി ഇഷ്ടത്തിലാണ് എന്നറിഞ്ഞ മാതാപിതാക്കള്‍ ദീപ്തിക്ക് വേറെ വിവാഹം അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ദീപ്തി കിരണ്‍ കുമാറിനൊപ്പം പോയതും ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തതും.












Click it and Unblock the Notifications