കൊടും ക്രൂരത; വിവാഹത്തിനായി സമ്മര്‍ദം, ഹൈദരാബാദില്‍ കാമുകിയെ പൂജാരി കൊലപ്പെടുത്തി
ഹൈദരാബാദ്: വിവാഹം കഴിക്കാനുള്ള കാമുകിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ കൊലപാതകം. മതവിശ്വാസിയായ ഒരു യുവതിയെ കാമുകനാണ് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാനായി യുവതി നിരന്തരം സമ്മര്‍ദം നടത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. അയ്യഗാരി സായ് കൃഷ്ണ എന്നാണ് ഇയാളുടെ പേര്.
ഇയാള്‍ ഹൈദരാബാദിലെ പൂജാരിയാണ്. മുപ്പതുകാരിയായ യുവതി കുരുഗാന്തി അപ്‌സരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്താകെ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഈ കൊലപാതകം.

ഇരുവരും തമ്മില്‍ കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിച്ച് മുന്നോട്ട് പോകാമെന്ന് യുവതി ചിന്തിച്ചു. തുടര്‍ന്ന് ഇക്കാര്യം സായ് കൃഷ്ണയോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
നിരന്തരമുള്ള വിവാഹാഭ്യര്‍ത്ഥനയെ തുടര്‍ന്നുള്ള സമ്മര്‍ദം പൂജാരിക്ക് വലിയ അരോചകമായി മാറുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. അതേസമയം മൃതദേഹം ഇയാള്‍ തെലങ്കാനയിലെ സരൂര്‍നഗറിലുള്ള രജിസ്ട്രാര്‍ ഓഫീസിന്റെ ഡ്രെയിനേജില്‍ ഉപേക്ഷിക്കുകയായിരുന്നു ഇയാള്‍.
അതിന് ശേഷം പോലീസ് സ്‌റ്റേഷനിലെത്തി കാമുകിയെ കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു. തന്റെ മേല്‍ സംശയമൊന്നും തോന്നാതിരിക്കാനാണ് ഇയാള്‍ ഇതെല്ലാം ചെയ്തത്. താന്‍ അപ്‌സരയെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
യുവതി ബദ്രാചലത്തിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും സായ് കൃഷ്ണ പോലീസിനെ അറിയിച്ചു. മെയ് മൂന്ന് മുതലാണ് ഇവരെ കാണാതായതെന്നും, തന്റെ ഫോണ്‍ കോളുകള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.ഇരുവരും തമ്മില്‍ പ്രണമായിരുന്നുവെന്ന് സായ് കൃഷ്ണ സമ്മതിച്ചിട്ടുണ്ട്.
തന്റെ ബന്ധു കൂടിയായിരുന്നു അപ്‌സരയെന്നും ഇയാള്‍ പ പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും, മറ്റ് തെളിവുകളും കൂടി പരിശോധിച്ചപ്പോള്‍ പോലീസ് ആകെ സംശയത്തിലായി. സായ് കൃഷ്ണയെ കുറ്റകൃത്യത്തില്‍ സംശയിച്ചതിനെ തുടര്‍ന്ന്, അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്നാണ് പൂജാരി താനാണ് അപ്‌സരയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. തന്റെ കാമുകിയും, അതോടൊപ്പം ഭക്തയുമായിരുന്നു അപ്‌സരയെന്ന് സായ് കൃഷ്ണ പറഞ്ഞു. എന്നാല്‍ അവരെ വിവാഹം കഴിക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും യുവാവ് പറഞ്ഞു.
അതേസമയം താന്‍ നേരത്തെ തന്നെ വിവാഹിതനാണ്. രണ്ട് കുട്ടികളുമുണ്ട്. ഇവരുമായി അവിഹിത ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും സായ് കൃഷ്ണ വെളിപ്പെടുത്തി. ഒരു കല്ലെടുത്ത് ഇവരുടെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു.
ക്ഷേത്രത്തിന് സമീപമുള്ള മാന്‍ഹോളിലേക്ക് എറിയുകയായിരുന്നു. ഇതേ ക്ഷേത്രത്തിലെ പൂജാരിയാണ് സായ് കൃഷ്ണ. തനിക്ക് അപ്‌സരയെ വിവാഹം കഴിക്കാനാവുമായിരുന്നില്ല. അവരെ കൊലപ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും തെലങ്കാന പോലീസ് അറിയിച്ചു












Click it and Unblock the Notifications