ഇന്ത്യയിലെ മുസ്ലിം ടെക്കികളെ വലയിലാക്കാന്‍ ഐസിസ്?
ഹൈദരാബാദ്: തീവ്രവാദ സംഘടനയായ ഐസിസുമായി ബന്ധമുണ്ടോ എന്നറിയാന്‍ ടെക്കികളുടെ കമ്പ്യൂട്ടര്‍ കമ്പനികള്‍ പരിശോധിക്കുന്നു. ഹൈദരാബാദ് പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്. ഐസിസുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ തിരയുന്നുണ്ടോ, വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ നിരീക്ഷിക്കാനാണ് ഹൈദരാബാദ് പോലീസിന്റെ സൈബര്‍ സെല്‍ ഐ ടി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നഗരത്തിലെ മുസ്ലിം മതവിശ്വാസികളായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരില്‍ പലരും ഐസിസിനോട് അനുഭാവമുള്ളവരാണ് എന്ന് ഹൈദരാബാദ് പോലീസിന് രഹസ്യവിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെക്കികളെ നിരീക്ഷിക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഹൈദരാബാദ് പോലീസ് ഐ ടി കമ്പനി തലവന്മാരുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

ജീവനക്കാരുടെ സോഷ്യല്‍ മീഡിയ സൈറ്റുകളിലുള്ള ഇടപെടലും നിരീക്ഷിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാഖ്, സിറി, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളാണ് നിയന്ത്രിക്കുന്നത്. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ വിവരം അറിയിക്കാനാണ് നിര്‍ദേശം. എന്നാല്‍ രേഖാമൂലം ഇത്തരം ഒരു ഉത്തരവ് നല്‍കിയതായി റിപ്പോര്‍ട്ടില്ല.
ഐ ടി കമ്പനികളുടെ പരിസരങ്ങളില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അപരിചിതരായ ആളുകളെ നിയന്ത്രിക്കണമെന്നും വാഹനങ്ങള്‍ കര്‍ശനമായി പരിശോധിച്ച ശേഷമേ അകത്തേക്ക് കയറ്റിവിടാവൂ എന്നും പോലീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications