സ്‌കൂള്‍ വെള്ളത്തില്‍ വിഷം കലക്കിയയാള്‍ പിടിയില്‍

വെളളത്തിന്റെ നിറത്തില്‍ സംശയം തോന്നിയ കുട്ടികള്‍ കുടിക്കുന്നതിന് മുന്‍പേ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് വന്‍ ദുരന്തം ഒഴിവാകുന്നതിന് കാരണമായി. ഇ കൊണ്ട എന്നായാളാണ് വെള്ളത്തില്‍ വിഷം ചേര്‍ത്തത്. രാവിലെ സ്‌കൂളിലെത്തിയ ഇയാള്‍ ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികള്‍ക്ക് കുടിക്കാനുള്ള വെള്ളത്തില്‍ വിഷം ചേര്‍ക്കുകയായിരുന്നു.
വിശദമായ പരിശോധനയില്‍ വെള്ളത്തില്‍ വിഷാംശം കലര്‍ന്നതായി തിരിച്ചറിഞ്ഞു എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിജയ കുമാരി പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ചേഗുണ്ട പോലീസ് കേസെടുത്തു. എന്തിന് വേണ്ടിയാണ് കൊണ്ട കുട്ടികള്‍ക്കുള്ള വെളളത്തില്‍ വിഷം കലര്‍ത്തിയത് എന്നത് വ്യക്തമായിട്ടില്ല.
കഴിഞ്ഞ 20 ദിവസത്തിനിടെ ആന്ധ്രപ്രദേശില്‍ മാത്രം ഇത് രണ്ടാമത്തെ തവണയാണ് സമാനമായ സംഭവം ഉണ്ടായത്. നിസാമാബാദ് ജില്ലയിലെ മിര്‍പേട്ടിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ നവംബര്‍ 11 ന് അജ്ഞാതനായ ഒരാള്‍ കുട്ടികള്‍ക്കുള്ള വെള്ളത്തില്‍ വിഷം കലക്കിയിരുന്നു. ഉച്ചഭക്ഷണത്തിനിടെ വിഷം കലര്‍ന്ന വെള്ളം കുടിച്ച് പന്ത്രണ്ടോളം സ്‌കൂള്‍ കുട്ടികളും അധ്യാപകരും കുഴഞ്ഞുവീണിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications