കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയില്‍

Google Oneindia Malayalam News

ഹൈദരാബാദ്: അഞ്ച് ലക്ഷത്തിന്റെ കള്ളനോട്ടുമായി 48 കാരനെ പോലീസ് പിടികൂടി. ഹൈദരാബാദ് തലക്കട്ടയില്‍ നിന്നാണ് പ്രത്യേക പോലീസ് സംഘം ഇയാളെ പിടികൂടിയത്. ജ്യൂസ് വില്‍പനക്കാരനായ മുഹമ്മദ് ഘോസ് എന്നയാളാണ് പിടിയിലായത്. മുന്‍പ് ഏഴ് തവണ ഇയാള്‍ കള്ളനോട്ട് കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് വിവരം.

അഞ്ച് ലക്ഷം രൂപയുടെ കള്ള നോട്ടുകളും 2.8 ലക്ഷത്തിന്റെ ഒറിജിനല്‍ നോട്ടുകളുമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി ഇയാള്‍ കള്ളനോട്ട് വിതരണ സംഘത്തിലെ കണ്ണിയാണ് എന്നാണ് പോലീസ് പറയുന്നത്. 2012 ല്‍ കള്ളനോട്ട് കേസില്‍ പെട്ട് ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഇസ്ലാം എന്നയാളാണത്രെ ഇയാളുടെ പങ്കാളി.

money

മുഹമ്മദ് ഘോസ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മുഹമ്മദ് ഇസ്ലാമിന്റെ സഹോദരന്‍ ഇമാമുല്‍ ഹഖിന്റെ കൂടെ ചേര്‍ന്നാണ് കള്ളനോട്ട് ഇടപാട് നടത്തുന്നത്. മുഹമ്മദ് ഘോസിന് നല്‍കാനായി ഇമാമുല്‍ ഹഖിന്റെ ആളുകള്‍ കൊണ്ടുവന്ന കള്ളനോട്ടുകളാണ് പോലീസ് സംഘം പിടിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൂല്‍ ചന്ദ് അലി, മുഹമ്മദ് എന്നിവരാണ് പണവുമായി എത്തിയത്.

ബര്‍ക്കാസിലെ സി ആര്‍ പി എഫ് ഗേറ്റില്‍ വെച്ചാണ് ഇവര്‍ കള്ളനോട്ട് മുഹമ്മദ് ഘോസിന് കൈമാറിയത്. ഫൂല്‍ ചന്ദ് അലിയും മുഹമ്മദും പോയ ശേഷമാണ് ഇയാള്‍ കള്ളനോട്ടുകളുമായി പോലീസ് സംഘത്തിന്റെ പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ചന്ദ്രയാന്‍ഗുട്ട പോലീസിന് കൈമാറി. ആയിരത്തിന്റെ നോട്ടുകളാണ് ഇയാളില്‍ നിന്നും പ്രത്യേക പോലീസ് സംഘം പിടിച്ചെടുത്തത്.

English summary
Man held with fake notes worth Rs 5 lakh in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X