സ്വത്ത് തര്‍ക്കം;മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു

മകന്‍ തന്നെയാണ് സ്ത്രീയ്കുടെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയുടെ മകന്‍ ശ്രീശൈലം, ഭാര്യ മാധവി എന്നിവരെ പൊലീസ് തിരയുകയാണ്. വീട്ടുജോലിക്കാരനാണ് ശ്രീശൈലം.
ഇയാള്‍ 11 ലക്ഷം രൂപയുടെ കടമുണ്ട്. ഈ കടം തീര്‍ക്കുന്നതിനായി അമ്മയുടെ പേരിലുള്ള കൃഷിസ്ഥലം വില്‍ക്കണമെന്ന് മകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി സ്ത്രീയും മകനും മരുമകളും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നെന്ന് നാട്ടുകാര്‍ സംഭവ ദിവസവും ഇവര്‍ വഴക്കിട്ടിരുന്നു.
കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ സ്ത്രീയെ സ്വന്തം കിടപ്പറയില്‍ കണ്ടെത്തികയായിരുന്നു. ശ്രീശൈലത്തെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സ്വത്തിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. തന്റെ കടം എത്രയും പെട്ടന്ന് വീട്ടാന്‍ കൃഷിസ്ഥലം വില്‍ക്കണമെന്ന് ഏറെനാളായി ശ്രീശൈലം അമ്മയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൊലപാതകത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications