മട്ടന്‍ കറിയ്ക്ക് രുചി പോര, ഭര്‍ത്താവ് ഭാര്യയെ തീയിട്ട് കൊന്നു
ഹൈദരാബാദ്: മട്ടന്‍ കറിയ്ക്ക് രുചി പോര, ഭര്‍ത്താവ് ഭാര്യയെ ജീവനോടെ തീയിട്ട് കൊന്നു. ഹൈദരാബാദിലാണ് മട്ടന്‍ കറിയെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടത് കൊലപാതകത്തില്‍ കലാശിച്ചത്. മൈലര്‍ദേവപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. സുലോചന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവ് ശങ്കര്‍ റാവു ചിന്തേ (50) അറസ്റ്റിലായി.
വീട്ടുജോലിക്കാരിയാണ് സുലോചന. സംഭവ ദിവസം ഇവരുടെ ഭര്‍ത്താവ് ശങ്കര്‍ റാവു ആട്ടിറച്ചി വാങ്ങിയിരുന്നു. വൈകിട്ട് ഭക്ഷണം കഴിയ്ക്കാനെത്തിയ ഭര്‍ത്താവിന് സുലോചന മട്ടന്‍ കറി വിളമ്പി. മദ്യലഹരിയിലായിരുന്ന ശങ്കര്‍ കറിയ്ക്ക് രുചി പോരെന്ന് പറഞ്ഞ് സുലോചനയോട് വഴക്കിട്ടു.

വഴക്കിനിടെ സുലോചനയെ മര്‍ദ്ദിയ്ക്കുകയും ഒടുവില്‍ മണ്ണെണ്ണയൊഴിച്ച് തീ കത്തിയ്ക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുലോചനയെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. ശങ്കര്‍ പൊലീസ് പിടിയിലായി.












Click it and Unblock the Notifications