കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജില്‍ മാത്രമല്ല വീട്ടിലും കയറ്റുന്നില്ല, ക്ലാസ്മുറിയിലെ വിവാഹത്തില്‍ പെണ്‍കുട്ടിക്ക് മഹിളാ കമ്മീഷന്റെ അഭയം!!

Google Oneindia Malayalam News

അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ക്ലാസ്മുറിയില്‍ വെച്ച് സഹപാഠിയെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ വീട്ടുകാരും കൈവിട്ടു. പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാതെ ഇറക്കിവിട്ടിരിക്കുകയാണ് മാതാപിതാക്കള്‍. ഒടുവില്‍ ആന്ധ്രപ്രദേശ്, മഹിളാ കമ്മീഷന്‍ അഭയം നല്‍കി. കൗണ്‍സിലിംഗിനായി പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആണ്‍കുട്ടിയുടെ കുടുംബവുമായും കമ്മീഷന്‍ അംഗങ്ങള്‍ സംസാരിച്ചു. അതേസമയം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ വിവാഹം അസാധുവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

1

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിലെ ക്ലാസ് മുറിയില്‍ നിന്നാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരുടെ കല്യാണത്തിന്റെ വീഡിയോ വൈറലായിരുന്നു. അതോടെയാണ് അധികൃതര്‍ ഇവര്‍ക്ക് ടിസി നല്‍കി പറഞ്ഞയച്ചിരിക്കുകയാണ്. താലിയൊക്കെ കൊണ്ടുവന്ന് കഴുത്തില്‍ കെട്ടുന്നതും, പിന്നീട് സിന്ദൂരം ചാര്‍ത്തുന്നതും ഈ വീഡിയോയില്‍ ഉണ്ട്. ഇവരുടെ സുഹൃത്തുക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് തരംഗമാവുകയും ചെയ്തു.

ഒരു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോയാണ് നേരത്തെ പുറത്തുവന്നത്. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ചായിരുന്നു ആണ്‍കുട്ടി പെണ്‍കുട്ടിയെ കഴുത്തില്‍ താലികെട്ടിയത്. സുഹൃത്താണ് ഇത് മൊബൈലില്‍ പകര്‍ത്തിയ്ത്. ആരെങ്കിലും വരുന്നതിന് മുമ്പ് താലികെട്ടാനും വീഡിയോ എടുത്ത സുഹൃത്ത് നിര്‍ദേശിക്കുന്നുണ്ട്. നവംബര്‍ ആദ്യമാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായത്. എന്നാല്‍ സിന്ദൂരം അണിയാന്‍ പെണ്‍കുട്ടിയാണ് നിര്‍ദേശിക്കുന്നത്. അത് വീഡിയോയില്‍ വ്യക്തമാണ്.

ഇതൊക്കെ പോരാത്തത്തിന് സിന്ദൂരമണിഞ്ഞ ശേഷം വധൂരവരന്‍മാരെ പോലെ ഇരുവരും ഫോട്ടോക്ക് പോസും ചെയ്യുന്നുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്. അതേസമയം ആരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. കോളേജ് സുരക്ഷാ ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെ കുറിച്ചത് അന്വേഷിച്ച് വരുന്നതായി പോലീസ് പറഞ്ഞിരുന്നു. ശിശുക്ഷേമ വകുപ്പ് ഈ വിഷയത്തില്‍ ഇടപെട്ടതോടെയാണ് വീട്ടുകാരില്‍ നിന്നുള്ള ബഹിഷ്‌കരണത്തെ പെണ്‍കുട്ടിക്ക് നേരിടാനായത്.

English summary
minor girl who married her classmate faces rejection from family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X