Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ ഭീഷണിപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഭീഷണി സന്ദേശമയച്ചതിന്റെ പേരില്‍ നാല്‍പ്പത്തിയേഴുകാരനായ പ്രവാസി അറസ്റ്റില്‍. യു.എസില്‍ താമസിച്ചുവരുന്ന ഇന്ത്യന്‍ വംശജനായ എസ്. പ്രവീണ്‍ കുമാറിനെയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് ഇയാള്‍ നിരന്തരം ഭീഷണി സന്ദേശം അയച്ചത്.

ഭാര്യയുമായി അകന്നു കഴിയുന്ന പ്രവീണ്‍ കുമാര്‍ നഷ്ടപരിഹാരക്കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ തങ്ങുകയാണ്. കേസില്‍ വിധിവരാന്‍ വൈകുന്നതാണ് ഇയാളെ ചൊടിപ്പിച്ചത്. ഭാര്യവീട്ടുകാര്‍ മന:പൂര്‍വം കേസ് വൈകിപ്പിക്കുകയാണെന്നാണ് ഇയാളുടെ ആരോപണം. തുടര്‍ന്ന് കഫേയില്‍ ചെന്ന് ഭാര്യയ്ക്കും ഭാര്യാ പിതാവിനും മറ്റു ബന്ധുക്കള്‍ക്കും ഭീഷണി സന്ദേശം അയക്കുകയായിരുന്നു.

women-abuse

ആദ്യ തവണ ഭീഷണി അവഗണിച്ചെങ്കിലും നിരന്തം മെയിലുകള്‍ അയക്കാന്‍ തുടങ്ങിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സന്തോഷ് നഗറിലെ ഒരു സൈബര്‍ കഫേയില്‍ പ്രതി ദിവസേന സന്ദര്‍ശിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവിടെനിന്നാണ് ഭീഷണി സന്ദേശം അയച്ചെതെന്നും സൈബര്‍ പോലീസ് കണ്ടെത്തി.

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് പ്രതി അമേരിക്കയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് ചെലവിന് നല്‍കണമെന്നുകാട്ടി ഭാര്യ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിദേശത്തുനിന്നും അവധിയെടുത്ത് പ്രവീണ്‍ കുമാര്‍ നാട്ടിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+